അവളുടെ മുഖത്ത് പ്രകാശമെല്ലാം കെട്ട് അടങ്ങിയിരുന്നു..തീരെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തം..!!!
” സ്റ്റെല്ല….??? എനിക്കിപ്പോൾ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല.. ഞാൻ ശിവയോട് സംസാരിച്ചു നോക്കാം എന്തായാലും നാളെ മുതൽ യൂ ഷുൾഡ് ബി വിത്ത് സ്വാമി…ഓക്കെ..!! വേറെ എന്തെങ്കിലും ഉണ്ടൊ ? ”
” നോ സർ..!! ”
കനത്ത നിരാശയോടെയും ദേഷ്യത്തോടെയും ആണ് സ്റ്റെല്ല പുറത്തേക്കിറങ്ങിയത്.
അവൾ പുറത്തിറങ്ങി ശിവയുടെ നമ്പറിലേക്ക് വിളിച്ചു എങ്കിലും അവൻ കോൾ എടുത്തില്ല ഒന്ന് രണ്ട് തവണ വിളിച്ചു നോക്കിയെങ്കിലും അപ്പുറത്ത് മറുപടി ഒന്നും തന്നെ ഇല്ല.
രണ്ടുമൂന്നു തവണ ശിവയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും എടുക്കാത്തതിനാൽ അവൾ നേരെ തന്റെ ക്യാബിനിലേക്ക് പോയി സീറ്റിൽ ഇരിപ്പുറപ്പിച്ചു.
അവിടെയിരുന്ന് കൈവിരലുകൾ ശക്തിയായി ഞൊടിച്ചു കൊണ്ട് അവൾ ടെൻഷൻ അടിച്ചു കൊണ്ടിരുന്നു..
ഇടയ്ക്ക് ഫോൺ എടുത്തു നോക്കിയപ്പോൾ ആൽബിയുടെ രണ്ടു മിസ്കോൾ വന്ന് കിടക്കുന്നത് കണ്ടു.
സ്റ്റെല്ല അപ്പോൾ തന്നെ ആൽബിയെ തിരിച്ചു വിളിച്ചു..
” പെണ്ണേ കുഞ്ഞിനെ ആക്കിയിട്ടുണ്ട്..!! പിന്നെ ഞാൻ ഇന്ന് കുറച്ച് ലേറ്റ് ആയിട്ട് വരികയുള്ളൂ.. വൈകുന്നേരം മോളെ കൂട്ടിയിട്ട് നീ പൊക്കോ ”
” ആം ശരി ”
” പിന്നെ വാതിലിന്റെ ചാവി പൂച്ചട്ടിയിലേക്ക് മാറ്റി വച്ചിട്ടുണ്ട്..!! സ്ഥിരം വെക്കുന്ന സ്ഥലത്ത് എന്തോ ഒരു മിസ്റ്റേക്കുള്ള പോലെ തോന്നി ”
” ആ ശരി ”
അവൾ ആൽബി പറഞ്ഞത് എല്ലാം മൂളി കൊണ്ട് കേട്ടിരുന്നു.