അച്ചായത്തി ഫ്രം ബാംഗ്ലൂർ 5 [അധീര]

Posted by

”  സ്റ്റെല്ല പ്ലീസ് കം ടു മൈ ക്യാബിൻ ”
ഒന്നും മനസിലാവാതെ നിന്ന സ്റ്റെല്ല മാനേജരുടെ വിളി കേട്ട്  അകത്തേക്ക് വന്നു.

”  പ്ലീസ് ഹാവേ സീറ്റ്  ”

” യെസ്.. ആൻഡ് താങ്ക്യു സാർ ”

”  സോ സ്റ്റെല്ല  ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്ന ബലന്തൂർ പ്രോജക്ടിൽ  നിന്നും തന്നെ മാറ്റുകയാണ്..!! ”
മാനേജർ മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടന്നു.

” എന്തിനാണ് സാർ എന്നെ മാറ്റുന്നത് ?? ”

” കോർമംഗല ഭാഗത്തേക്ക് നമ്മൾ  ഒരു പ്രോജക്ട് കൂടി എടുത്തിട്ടുണ്ട് അത് ഇത്രയ്ക്കും ഇല്ലായെങ്കിലും അത്യാവശ്യം നല്ല പ്രൊജക്റ്റ് തന്നെയാണ് എസ് ഇ  ജി ഗ്രൂപ്പിന് വേണ്ടി സ്വാമിയാണ് അത് ചെയ്യുന്നത്..!! സോ തൻറെ പുതിയ പ്രോജക്ട് സ്വാമിക്ക് ഒപ്പം ആണ് സ്റ്റെല്ല  വേണ്ട കാര്യങ്ങൾ ചെയ്തുതീർക്കുമെന്ന് വിശ്വാസത്തോടെ ഞാൻ ഏൽപ്പിക്കുകയാണ്  ”
സ്റ്റെല്ലയ്ക്ക് ഏകദേശം കാര്യങ്ങൾ വ്യക്തമായി തുടങ്ങി.

‘ താൻ റീപ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നു പുതിയ  പെൺകുട്ടി തന്റെ  സ്ഥാനം കൈക്കലാക്കിയിരിക്കുന്നു ‘

”  സർ അത് എങ്ങനെയാണ് ശരിയാവുക ഞാൻ അല്ലേ  ഇത്രയും നാൾ പുറകെ നടന്നു ഈ പ്രൊജക്റ്റ്‌  ഇവിടെ വരെ  എത്തിച്ചത്..!! പെട്ടെന്നൊരു ദിവസം മാറാൻ പറഞ്ഞാൽ എങ്ങനെയാണ് പറ്റുക..??”

”  താൻ ബോർഡ് മീറ്റിങ്ങിന്റെ സമയത്ത് ഒരു പെൺകുട്ടി വന്ന് കണ്ടിരുന്നോ..? ”

”  ഞാൻ ശ്രദ്ധിച്ചിരുന്നു..!! ”

”  അവരുടെ പേര് മോനിക്ക..!!  ശിവയുടെ റിക്വസ്റ്റ്  പ്രകാരം ഹെഡ് ഓഫീസിൽ നിന്നും ഡയറക്ടറായി വന്നിരിക്കുന്നതാണ് , ഐ നോ ഹൗ ഇറ്റ് ഫീൽസ് ബട്ട്  ക്ലൈന്റ് റിക്വസ്റ്റ് ചെയ്യുന്നതേ മാത്രമേ നമുക്ക്  ചെയ്യാൻ കഴിയു..!!  മാത്രമല്ല താൻ ഇപ്പോൾ ചെയ്യാൻ പോകുന്നതും SCG  ഗ്രൂപ്പിന് വേണ്ടി തന്നെയല്ലേ…?? ”
മാനേജർ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രെമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *