ഇനിയുള്ള ശതമാനം കമ്പ്ലീറ്റ് ആക്കുന്നതിനൊപ്പം പ്രൊജക്റ്റിൽ കമ്പനി ഉദ്ദേശിക്കുന്ന മാറ്റത്തെപ്പറ്റിയും ബിസിനസിനെ പറ്റിയും കുറച്ചു കാര്യങ്ങൾ സ്വാമി സംസാരിച്ചു…
ഈ സമയം ഒക്കെയും ശിവ ആ പെണ്ണിനോട് മാത്രം സംസാരിക്കുന്നത് സ്റ്റെല്ല ശ്രദ്ധിച്ചിരുന്നു..!!
” വീ ആർ ഇന്റെരെസ്റ്റഡ്.. വിത്ത് തിസ്..
കൈ കൊടുക്കാം ??? ”
ഇൻവെസ്റ്റ്റർഴ്സ് നിറഞ്ഞ ചിരിയോടെ ശിവക്ക് കൈ നീട്ടി….
സ്വാമിയും ശിവയും വളരെ സന്തോഷത്തോടെ അവർക്ക് കൈ നൽകി..!!
” സൊ ഈ പ്രോജക്ട് ഞങ്ങൾക്ക് ടൈം ടു ടൈം അപ്ഡേറ്റ് ചെയ്തു തരണം..! ശിവാനന്ദ് ആണ് ഇത് ലീഡ് ചെയൂന്നത് എങ്കിൽ ഇതിൻറെ ഡീറ്റെയിൽസ് എല്ലാം ശിവയെ അസിസ്റ്റ് ചെയ്യുന്ന വ്യക്തി ഹെഡ് ഓഫിസിലേക്ക് അപ്ഡേറ്റ് ചെയ്ത് തരുമെന്ന് ഞങ്ങൾ കരുതുന്നു ”
ഇൻവെസ്റ്റ്ഴ്സിൽ പ്രധാനി എന്ന് തോന്നിക്കുന്ന വ്യക്തി എഴുനേറ്റ് നിന്ന് സംസാരിച്ചു.
” തീർച്ചയായും ഞാൻ അതെല്ലാം സമയത്തിനുള്ളിൽ തന്നെ ചെയ്തു റിപ്പോർട്ട് അയക്കുന്നതാരിക്കും സർ..!! ”
ശിവയുടെ സമീപത്ത് നിന്നും ആ പെണ്ണ് എഴുന്നേറ്റ് നിന്ന് പറഞ്ഞു.
സസാരിക്കാൻ തുടങ്ങിയ സ്റ്റെല്ല അവളുടെ കടന്നുകയറ്റം തീരെ പ്രതീക്ഷിച്ചിരുന്നില്ല…!!
” റിയലി അപ്പ്രെഷെറ്റ് താറ്റ്…!! ”
അവരുടെ മറുപടിക്ക് അപ്പുറം വീണ്ടും കുറച്ച് സമയം കൂടി കാര്യങ്ങൾ വിലയിരുത്തി പരസ്പരം സംസാരിച്ച ശേഷം അവർ എല്ലാവരും പുറത്തേക്കിറങ്ങി.
ശിവ നേരെ പുറത്തേക്കിറങ്ങിയതും ആ പെൺകുട്ടി ശിവയെ അനുഗമിച്ച് പുറത്തേക്കു നടന്നു.