ചില ഇടങ്ങളിൽ ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ചും സംശയ നിവാരണം നടത്തിയും ഫിലിപിൻസിൽ നിന്നും വന്നവർ കാര്യങ്ങളെല്ലാം സംസാരിച്ചു തുടങ്ങിയിരുന്നു..
പ്രധാനപ്പെട്ട ഭാഗം എത്തിയപ്പോഴെക്കും സ്വാമിയും ശിവയും ഇൻവെസ്റ്റെഴ്സിനെ സംസാരിച്ചു വീഴ്ത്തിയിരുന്നു..
നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻസിന്റെ രീതിയും ബഡ്ജറ്റും അവർക്ക് വിശദീകരിച്ചു നൽകി..!!
ഷെയർ സമ്പന്ധമായ കാര്യങ്ങളെ പറ്റി സ്വാമി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഡോറിന്റെ വാതിലിൽ മുട്ട് കേട്ട് എല്ലാവരും ഒരേ സമയം അങ്ങോട്ട് നോക്കിയത്..!!
” മെയ് ഐ കം ഇൻ ? ”
വാതിൽ പകുതി തുറന്നു ഉള്ളിലേക്ക് തല ഇട്ട് നിൽക്കുന്ന ഒരു പെൺരൂപം..
” യെസ് പ്ലീസ് ”
സ്വാമി മറുപടി നൽകിയതും അവൾ ചെറിയ ചിരിയോടെ അകത്തേക്ക് കയറി ശിവയുടെ സമീപത്തായി ഇരുപ്പുറപ്പിച്ചു.
ശിവ തൻറെ കൈകൾ നീട്ടി അവൾക്ക് ഹസ്തദാനം നൽകി പുതിയതായി വന്ന ആളെ മനസ്സിലാവാതെ സ്റ്റെല്ല അവളെ തന്നെ നിരീക്ഷിച്ചു…
വെള്ള ഷേർട്ട് ബ്രൗൺ കളർ സ്കെർട്ടിനൊപ്പം ഇൻസർഡ് ചെയ്ത് അഴിച്ചിട്ടിരിക്കുന്ന സ്‌ട്രെയ്റ്റ് ഹെയർ വെളുത്ത മുഖത്തു ചുണ്ടിലെ ലിപ്സ്റ്റിക് എടുത്ത് കാണിക്കുന്നു.. കണ്ടാൽ തന്നെ പ്രൊഫഷണൽ ആണെന്ന് മനസ്സിലാകുന്ന ഒരു സുന്ദരി പെണ്ണ്…!!
വീണ്ടും തുടർന്ന ബോർഡ് മീറ്റിങ്ങിൽ ഇപ്പോൾ 75% കംപ്ലീറ്റ് ആയി നിൽക്കുന്ന പ്രൊജക്റ്റ് അതിന്റെ ബാക്കി കൂടി പറഞ്ഞ സമയത്തിനുള്ളിൽ കമ്പ്ലീറ്റ് ആക്കണമെന്ന് പുറത്തു നിന്നും വന്ന ക്ലൈന്റ്സ് ആവശ്യപ്പെട്ടു.