ശിവയെ ശ്രെദ്ധിച്ച സ്റ്റെല്ലയെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ശിവ തൻറെ കൂടെ നിൽക്കുമ്പോളും സൈറ്റ് വിസിറ്റ് ചെയ്യുമ്പോഴും അവൻ ശ്രദ്ധിക്കുന്നില്ല എന്ന് കരുതിയ പല കാര്യങ്ങളും ശിവ വ്യക്തമായി സംസാരിക്കുന്നു…!!!
” നാൾക്ക് നാൾ ഡെവലപ്പ് ആയി കൊണ്ടിരിക്കുന്ന അൻ പ്ലാൻഡ് സിറ്റി ആണ് ബാംഗ്ലൂർ.. !! അത് കൊണ്ട് തന്നെ കൂടി വരുന്ന മൈഗ്രേഷൻ നമുക്ക് ഒരു വലിയ സാധ്യത ആണ്.. നമ്മുടെ പ്രൊജക്റ്റ് മുന്നോട്ട് വക്കുന്നത് 200 അപർട്ട്മെന്റ്സ് ഇൻ എ സിംഗിൾ പ്രൊപ്പർടി വിത്ത് ആൻ അഫോഡബിൾ ബഡ്ജറ്റ് ആണ്..!! ക്രസി റൈറ്റ് ? ”
ശിവ അവന്റെ പ്രസന്റേഷൻ തുടർന്നു…
പുറമേക്ക് തന്റെ കൂടെ ഫ്ലെർട്ട് ചെയ്തു നിന്ന് ഒട്ടും സീരിയസ് അല്ലാതെ കാര്യങ്ങളോട് പെരുമാറിയ ശിവ, എന്നാൽ ബിസിനസിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു എന്ന് അവൾക്ക് വ്യക്തമായി മനസ്സിലായി..!!
” താങ്ക്സ് ടു ശിവ ഫോർ തെ ഇൻട്രൊഡക്ഷൻ ആൻഡ് അയാം ഹാപ്പി ടു ബി എ പാർട്ട് ഓഫ് തീസ്..!! ”
സ്റ്റെല്ലയുടെ മാനേജറാണ് അടുത്തതായി സംസാരിച്ചത്.
” മൊത്തം ബാംഗ്ലൂരിനെ എടുത്താൽ കോർമംഗലയും എം ജി റോഡും ഇന്ദിരാ നഗറും അടക്കം വൈറ്റ് ഫീൽഡ് വരെ മാത്രമാണ് നമ്മൾ ഐ ടി ഹബ്ബും പോർഷും ആയി കാണുന്നത് പക്ഷേ…..!!
അയാൾ ഒന്ന് നിർത്തിയതും എല്ലാവരും ഒരെ ഭാവത്തോടെ ആളുടെ മുഖത്തോടെ നോക്കി.
” തെ ഫ്യൂച്ചർ ഇസ് ബെലന്ദൂർ ആൻഡ് മാർത്ത ഹള്ളി ടിൻ ഫാക്ടറിയിൽ നിന്നും ആരംഭിച്ചു മാർത്ത ഹള്ളി വരെ നിൽക്കുന്ന പടു കൂറ്റൻ വ്യവസായങ്ങൾ 2020 മുതൽ 2025 വരെ സിറ്റിയുടെ ഈ സൈഡിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുന്ന ആളുകളുടെ എണ്ണം 15000 + ആണ്..!! സ്റ്റിൽ തേ ടു നോട്ട് ഹാവ് എ പ്രോപ്പർ ലിവിങ് സ്പേസ് ആൻഡ് താട്സ് ഔർ മാർകറ്റ്..!! ”
ബിസിനസിന്റെ മാർകെറ്റും അത് എക്സിക്യൂട്ട് ചെയ്യാൻ പോകുന്ന രീതിയെയും ഒപ്പം തങ്ങൾ എത്ര സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നും അയാൾ സംസാരിച്ചു.