അഭിയെ റിച്ചു വിളിച്ചായിരുന്നോ?
ദേ അവൻ ഇപ്പോൾ വിളിച്ചു വെച്ചതേയുള്ളൂ…
നാളെയല്ലേ അവന്റെ കോളേജിലെ പ്രോഗ്രാം…
അതെ അഭി…
ഞാൻ വരണോ ഷാനിത്ത…
റിച്ചു നിന്നെയും കൂട്ടി ചെല്ലാനാണ് പറഞ്ഞത്.
. നാളെ അഭിക് ബുദ്ധിമുട്ടുണ്ടോ?
ഇന്ന് സൺഡേ ആയതു കൊണ്ടു നാളെ അല്പം തിരക്കുണ്ടാവും.. അവൻ അല്പം തിരക്ക് അഭിനയിച്ച് അവളോട് പറഞ്ഞു…
പിന്നെ ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ മോനെ പോവുക…
ഇത്ത വിഷമിക്കാതെ ഞാൻ ഷോപ്പിൽ തൽക്കാലത്തേക്ക് ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ… തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് അഭി ഫോൺ കട്ട് ചെയ്തു…
വേഗം തന്നെ സ്റ്റേഷനിലേക്ക് പോയി രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു..
കുറച്ചു കഴിഞ്ഞു ഷാനി വീണ്ടും അവനെ വിളിച്ചു…
നാളെ രാവിലെ 8 മണിയുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്…
ഞാൻ രാവിലെ വീട്ടിലേക്കു വരാം…
വേണ്ട ഡാ ഞാൻ ഓട്ടോയ്ക്കു സ്റ്റേഷനിലേക്ക്…
പിറ്റേന്ന് രാവിലെ തന്നെ അഭി സ്റ്റേഷനിലേക്ക് പുറപ്പെട്ടു..
ഇത്ത കുറെ നേരമായ വന്നിട്ട്..
ഇല്ലടാ… ഞാൻ വീട്ടിൽ വന്ന് കൂട്ടുമായിരുന്നല്ലോ?
നിനക്ക് ബുദ്ധിമുട്ട് ആവണ്ട എന്ന് ഞാനും കരുതി ….
ഇപ്പോൾ വേദന കുറവുണ്ടോ..
അയ്യോ ഡാ ഞാൻ വിട്ടുപോയി ഇന്നലെ ഞാൻ ചേച്ചിയെയും കൂട്ടി പോയി ഡോക്ടറെ കണ്ടു…
എന്തെ എന്നെ വിളിക്കാഞ്ഞത്..
നിനക്ക് ജോലിയും മറ്റുമായി തിരക് കാണില്ലേ ഡാ..
അതൊന്നും ഇത്ത കാര്യമാക്കണ്ട..
എന്ത് കാര്യമുണ്ടെങ്കിലും എന്നെ വിളിക്കാൻ മടിക്കേണ്ട..
അല്പം കഴിഞ്ഞു ട്രെയിൻ വന്നു..