അഭിയുടെ സ്വന്തം ഷാനിബ [അഭിജിത് നെറ്റൂർ]

Posted by

എന്തിനാ ഇത്ത ഇപ്പോൾ ഇതൊക്കെ ഉണ്ടാക്കുന്നെ എനിക്ക് ചായ മാത്രം മതി…

അവന്റെ കൈ അവളുടെ കൈത്തണ്ടയിൽ സ്പർശിച്ചു..

പെട്ടന് ഷാനിബ ഒന്ന് ഞെട്ടി.. എന്താ അഭി ഇതു..

ഈ ഡ്രെസ്സിൽ ഇത്തയെ കാണാൻ നല്ല ഭംഗിയുണ്ട്…

നീ ആദ്യമായിട്ടാണോ എന്നെ കാണുന്നത്..ഇവിടെ എത്തിയപ്പോൾ മുതൽ നിൻറെ നോട്ടം എനിക്ക് വല്ലാതെയായി അഭി…

പെട്ടന്നള്ള അവന്റെ പെരുമാറ്റം അവൾക്ക് പിടിച്ചില്ല..

 

പിണങ്ങിയ മട്ടിൽ അവൾ റൂമിൽ പോയി വാതിൽ വലിച്ചു അടച്ചു..

പെട്ടെന്നുള്ള അവളുടെ ഈ പെരുമാറ്റം അവനിൽ വല്ലാതെ അങ്കലാപ്പും വിഷമവും ഉണ്ടാക്കി അവൻ വേഗം വണ്ടിയുമെടുത്ത് വീട്ടിലേക്ക് പോയി.. അവൾ അല്പം അരിശത്തോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞു കിടന്നു..

അഭി പോയതിൽ പിന്നെ അല്പം കഴിഞ്ഞു ചേച്ചി ഷാനിബായയുടെ വീട്ടിലേക്ക് എത്തി…

എന്താ മോളെ.. മുഖം വല്ലാതെ ഇരിക്കുന്നത് വേദന പിന്നെയും തുടങ്ങിയോ?

ഇപ്പോൾ വേദനയൊന്നും ഇല്ല…

പിന്നെ എന്താ നിനക്ക് ആകെ ഒരു മനസ്സിന് വിഷമം പോലെ…

ഒന്നുമില്ല രമേച്ചി…

അതല്ല പറ ഷാനി…

അഭിയുടെ ഭാഗത്തു നിന്നും ചെറിയ രീതിയിൽ മോശമായ പെരുമാറ്റം ഉണ്ടായി…

അവൻ മോളെ എന്താ ചെയ്തേ..

ഒന്നും ചെയ്തൊന്നുമില്ല…

ഞാൻ അങ്ങനെ കണ്ടിരുന്നില്ല മകനെ പോലെയായിരുന്നു എനിക്ക് അവൻ…

നീയൊന്ന് തെളിച്ചു പറ പെണ്ണെ…

ഇടയ്ക്കിടെ രാത്രി ഒക്കെ അവൻ എന്നെ വിളിക്കാറുണ്ടായിരുന്നു റിച്ചു വിന്റെ കൂട്ടുകാരൻ അല്ലേ എന്ന് വിചാരിച്ചു ഞാൻ അല്പം സ്വാതന്ത്ര്യം കൊടുത്തു…

ഇടയ്ക്കിടെ പറയും ഇത്ത സുന്ദരിയാണ് എന്നൊക്കെ…

Leave a Reply

Your email address will not be published. Required fields are marked *