അങ്ങനെ ഞങ്ങൾ ഇറങ്ങി അവന്റെ വീട്ടിൽ പോയി കുറച്ച് ഡ്രസ്സ് എടുത്തു.. അവിടുന്ന് ആദ്യത്തെ കോസ്റ്റും ആയ സാരി ഉടുത്തു ഇറങ്ങി അമ്പലത്തിൽ പോയി ഭക്തി നിർബരമായ കുറച്ച് പടങ്ങൾ എടുത്തു…
എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി ചേഞ്ച് ചെയ്തു t-shirt and jeans next കോസ്റ്റും… next കൊല്ലം ബീച്ചിൽ… അവിടുത്തെത്തും കഴിഞ്ഞപ്പോൾ ഉച്ച ആയി… നല്ലൊരു ഹോട്ടെലിൽ കയറി ഫുഡ് കഴിച്ചു ഡ്രസ്സ് മാറുന്ന കാര്യം പറഞ്ഞപ്പോൾ..
ഇനിയുള്ളത് കുറച്ച് ദൂരെ ആണ്, യാത്ര ചെയ്യേണ്ടതല്ലേ ഇതുമതി അവിടെ മാറാനുള്ള സൗകര്യം ഉണ്ട്…
ഞങ്ങൾ യാത്ര തുടർന്നു ചെക്കൻ കത്തിച്ചു വിടുകയാണ്… സിറ്റിയിൽ നിന്നും വാഹനം വളരേ ദൂരം പിന്നിട്ടിരുന്നു, ചെറിയ ജെഗ്‌ഷനുകളും കവലകളും പിന്നിട്ട് മുന്നോട്ടു നീങ്ങിക്കൊണ്ടരുന്നു, മലയോര പാതകളും പിന്നിട്ട് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു അവസാനം ദുർഘടമായ ഒരു പാതയുടെ അവസാനം അവന്റെ വണ്ടി കിതച്ചു നിന്നു…
അത് ശെരി ഇതാണോ നീ കണ്ട്പിടിച്ച സ്ഥലം..
ഇതല്ല കുറച്ച് നടക്കണം..
ചെറിയ വന പ്രദേശത്തെ പോലെ ഒരു സ്ഥലം മരങ്ങൾ എല്ലായിടത്തും… ചെറിയൊരു നടപ്പാതയിലൂടെ മുന്നോട്ടു നടന്നു, വഴിയുടെ അവസ്ഥ കണ്ടാൽ അറിയാം മനുഷ്യ വാസം ഇല്ലാത്ത സ്ഥലം ആണെന്ന്, ചിലയിടങ്ങളിൽ വള്ളിപ്പടർപ്പുകളെ വകഞ്ഞു മാറ്റി നടന്നുകൊണ്ടിരുന്നു.. ഒരു കുന്നിന്റെ ചുവട്ടിലെത്തിയപ്പോൾ ഞാൻ നിന്നു..
എടാ എനിക്കിനി വയ്യ നടന്നു മടുത്തു..
ചേച്ചി ആള് കൊള്ളാമല്ലോ, വാ ഈ കുന്നു കയറിയാൽ നമ്മുടെ സ്ഥലം ആയി അവൻ ബാഗിൽ നിന്നും ഒരു ബോട്ടിൽ വെള്ളം എനിക്ക് തന്നിട്ട് പറഞ്ഞു…