ഉറക്കം കഴിഞ്ഞു അമ്മു എണീറ്റ് ഡ്രസ്സ് മാറി റൂമിന് പുറത്ത് ഇറങ്ങിയപ്പോ എല്ലാവരുടെയും മുഖത്തു ഒരു ചിരി അവൾ ശ്രെദ്ദിച്ചിരുന്നു.. അമ്മുനും നല്ല നാണം വന്നു.. പാവം പെണ്ണ് ചമ്മി നാറി അമ്മയുടെയും അമ്മായിഅമ്മയുടെയും കൂടെ കൂടി അടുക്കള പണി ഒക്കെ തീർത്തു വിളക്ക് വെച്ചു..
അർജുൻ പുറത്തേക്ക് ഇറങ്ങി വന്നപ്പോ ആണ്.. രാജൻ ഷർട്ട് ഒക്കെ ഇട്ട് ഇറങ്ങി വന്നത് റൂമിൽ നിന്നു.. അച്ഛൻ എവുടെ പോവാ.. പറമ്പിൽ ആകെ മോഷണം മോനെ.. കുറച്ചു ദിവസം ആയി അതൊന്നു കണ്ടുപിടിക്കണം അതിനു പോവാ.. ഷർട്ട് കൈ മടക്കി കൊണ്ട് രാജൻ പറഞ്ഞു… അതിനു ഇപ്പൊ പോണോ അച്ഛാ.. നാളെ ആവട്ടെ നമുക്ക് പറമ്പിനു ചുറ്റും ക്യാമറ വെക്കാം.. അത് ഫോണിൽ കൂടി കാണുകയും ചെയ്യാം.. അർജുൻ പറഞ്ഞു..
ഞാനും പറഞ്ഞതാ മോനേ.. കേൾക്കേണ്ടേ.. അംബിക രാജന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. എന്നിട്ട് പോലീസിൽ ഒരു കേസ് കൊടുത്താൽ പോരെ അംബിക കൂട്ടി ചേർത്ത്.. ഹ്.. ആദ്യം രണ്ട് പൊട്ടീര് എന്റെ കയ്യിന്നു അത് കഴിഞ്ഞു ബാക്കി കേസ്ഉം കൂട്ടവും.. രാജൻ പറഞ്ഞു..
നീ ആ കാപ്പി ഇങ്ങു കൊണ്ടുവാ.. രാജൻ അംബികയെ നോക്കി പറഞ്ഞു.. സുലു ചേച്ചി അടുക്കളയിൽ ഉണ്ട്.. ചേച്ചി.. ആ കാപ്പി ഇങ്ങു കൊണ്ട് വരാമോ.. അംബിക ഹാളിൽ നിന്നു കൊണ്ട് വിളിച്ചു പറഞ്ഞപ്പോ സുലോചനയും അവളുടെ കൂടെ അമ്മുവും ഹാളിലേക്ക് വന്നു..
ആഹാ.. കള്ളനെ പിടിക്കാൻ പോയില്ലേ ഇതുവരെ രാജൻ സാർ.. അമ്മു അച്ചനെ നോക്കി കളിയാക്കി ചോദിച്ചു..
പോടി കാന്താരി.. ആഹ്ഹ.. പിന്നെ അർജു ഇടയ്ക്ക് ചെറിയ ചില പിട കൊടുക്കണം എന്റെ കുഞ്ഞിന് കേട്ടോ കുറമ്പ് ഇത്തിരി കൂടുതലാ.. രാജൻ അർജുനെ നോക്കി പറഞ്ഞപ്പോ അമ്മുവും അർജുനും പരസ്പരം നോക്കി..