ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Posted by

ഞാൻ : ഞാൻ ഇറങ്ങി വന്നാൽ പിന്നെ എന്റെ കാര്യം മൊത്തോം യാൾ നോക്കുമോ.. ട്രെയിനിങ്ങും കോപ്പും എന്നൊക്കെ പറഞ്ഞു പോവാതെ എപ്പോഴും എന്റെ കൂടെ ഇരിക്കാൻ യാളെ കൊണ്ട് പറ്റുമോ.. യാളുടെ വീട്ടുകാരും എന്റെ വീട്ടുകാരും ആരും കാണില്ല.. ഞാൻ ഒറ്റയ്ക്ക് ജീവിക്കണോ പിന്നെ

 

ജോ ഒന്നു കൂൾ ആയി..

 

ജോ : ഞാൻ അത് നിന്റെ കൂടെ പറഞ്ഞല്ലോ മോളെ.. നി എന്റെ കൂടെ വന്നാൽ ഞാൻ എന്റെ എല്ലാ ആഗ്രഹവും മാറ്റി വെച്ച് നിന്റെ കൂടെ കാണും എന്ന്… ഞാൻ എന്ത് ജോലിക്ക് പോയിട്ട് ആണേലും നിന്നെ നോക്കിക്കൊള്ളാം.. നി വാ.. ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല..

 

ഞാൻ : സോറി.. ഏട്ടാ സോറി.. ഞാൻ പെട്ടന്നുണ്ടായ ഒരു സങ്കടത്തിൽ സോറി ( അപ്പോളേക്കും ഞാൻ കരയാൻ തുടങ്ങി )

 

ജോ : നി എന്തിനാ കരയുന്നത്.. നിനക്ക് ഞാൻ ഉണ്ട്..

 

ഞാൻ : അതെനിക്കറിയാം ഏട്ടാ.. പക്ഷെ ഇപ്പോൾ അതൊന്നും വേണ്ട നമ്മൾ പറഞ്ഞ പോലെ ആദ്യം ട്രെയിനിങ് ഒക്കെ പോയി ജോലി ഒക്കെ റെഡി ആയി ആ ആഗ്രഹം സാധിച്ചെടുക്ക്..

 

ജോ : സാരമില്ല. എനിക്ക് നി ആണ് വലുത്

 

ഞാൻ : പക്ഷെ എനിക്ക് സാരമുണ്ട്.. എന്റെ പൊന്നു കെട്ടിയവനെ.. കൂടുതൽ ഒന്നും ആലോചിക്കാതെ യാൾ പോയി എല്ലാം റെഡി ആക്കി വാ..

 

ജോ : എന്നാലും

 

ഞാൻ : ഡോ.. കണവാ ഇനി യാളെ ഞാൻ ചീത്ത വിളിക്കണോ… ഞാൻ കാത്തിരുന്നോളം.. എന്റെ ഏട്ടൻ ഞാൻ പറഞ്ഞത് പോലെ അങ്ങ് ചെയ്യ്

 

ജോ : മ്മ്..

 

അങ്ങനെ ഫോൺ കട്ട്‌ ചെയ്തു..

 

ഒറ്റ അടിക്ക് ജോയെ വിട്ടു മാറാൻ എനിക്ക് പറ്റില്ല.. അത് ജോ യെയും പ്രാന്ത് പിടിപ്പിക്കും.. പതിയെ പതിയെ എന്നെ വെറുക്കുന്ന രീതിയിൽ ആക്കണം.. എന്തായാലും ആദ്യം ഒന്നു പോകട്ടെ.. അത്രെയും നാൾ ഇതുപോലെ പോകട്ടെ.. പക്ഷെ ഇനി ശാരീരിക ബന്ധത്തിന് ഒന്നും ഞാൻ ഇല്ല. അത് ചിലപ്പോൾ ഇനിയും കൂടുതൽ പ്രശ്നം ആകും..

Leave a Reply

Your email address will not be published. Required fields are marked *