ഞാൻ : അല്ലല്ലോ.. വേറെ സൗണ്ട് കേൾക്കുന്നു..
ജോ : പോടീ ഞാൻ ട്രെയിനിങ് സ്ഥലത്ത എന്താ സംശയമുണ്ടോ?
ഞാൻ : ഉണ്ട്.. എന്നെ ഒന്ന് video കാൾ ചെയ്തേ..
ജോ : എന്താടി നിനക്കെന്നെ അത്ര വിശ്വാസം ഇല്ലേ?
ഞാൻ : video കാൾ ചെയ്യുന്നോ ഇല്ലയോ?
ജോ : ഇല്ല.. എന്താ ഇത്ര വിശ്വാസ കുറവ്..
ഞാൻ : എന്നെ പറ്റിക്കുന്ന ആണല്ലേ.. ജോ ഇപ്പോൾ എവിടാ എനിക്കറിയണം.. എന്തോ കള്ളത്തരം ഉണ്ട്..
ജോ : ഒരു കള്ളത്തരവും ഇല്ല.
ഞാൻ : എങ്കിൽ video കാൾ ചെയ്യ്
ജോ : ഇല്ല.. അത് പറ്റില്ല
ഞാൻ : ശെരി.. ഇപ്പോൾ മനസ്സിലായി എന്നെ പറ്റിക്കുന്ന ആണ്.. ബൈ ഇനി ഞാൻ വിളിക്കില്ല സത്യം..
ഞാൻ ഫോൺ കട്ട് ചെയ്തു..
പിന്നെയും ജോ ഒത്തിരി എന്നെ വിളിച്ചു.. ഞാൻ എടുത്തില്ല.. Video കാൾ ചെയ്തു ഞാൻ എടുത്തില്ല..
പിന്നെ മെസ്സേജ് ഇട്ടു.. Video കാൾ ചെയ്തല്ലോ എന്താ എടുക്കാതെ എന്ന്..
എന്തോ കള്ളത്തരം ആയിരുന്നു ഇപ്പോൾ കള്ളത്തരം എല്ലാം ഒളിപ്പിച്ചിട്ട് ആണ് എന്നെ video കാൾ ചെയ്തതു.. ഇതായിരുന്നു എന്റെ മനസ്സിൽ…. പിന്നെ ജോ വിളിച്ചില്ല ഞാനും വിളിച്ചില്ല.. പിറ്റേന്നും മെസ്സേജ് ഒന്നും ഇല്ല..അതിന്റെ പിറ്റേന്ന് രാവിലെ എനിക്കൊരു ഫോട്ടോ വന്നു.. നാട്ടിൽ റെയിൽവേ സ്റ്റേഷനിൽ നിക്കുന്നത്..
എന്നിട്ട് എന്നെ വിളിച്ചു..
ഞാൻ : എന്താ?
ജോ : ഡോ ഞാൻ നാട്ടിലോട്ടു വരുക ആയിരുന്നു യാൾക്കൊരു സർപ്രൈസ് തരാൻ വേണ്ടിയേ പറയാഞ്ഞത്.