അവരോട് പറഞ്ഞു ഞാൻ നേരെ വിശാലിന്റെയും അമലിന്റെയും കൂടെ വീട്ടിലേക്ക് പൊയ്.
“” മൂന്നാളും അറിഞ്ഞു കാണുല്ലോ…
ഇന്നെന്റെ കല്യാണാണ്, നിങ്ങൾക്ക് അറിയാവുന്ന ഒരാള് ന്റെ ഭാര്യയായി വരുന്നത്… സ്റ്റെഫി…!! നിക്ക് അവളെയും അവൾക്ക് ന്നെയും ജീവനാണ്..യാതൊരു എതിർപ്പും കാണിക്കാതെ ഞങ്ങളെ നിറഞ്ഞ മനസ്സോടെ മൂന്നാളും അനുഗ്രഹിക്കണം… “”
ഒന്ന് തൊഴുത് അവിടെനിന്ന് പതിയെ ഇറങ്ങുമ്പോൾ ഉൾനിറഞ്ഞൊരു സമാധാനമുണ്ടായിരുന്നു.
നേരെ മണ്ഡപത്തിലേക്ക് കയറുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ നിക്കും അവൾക്കും ഒന്ന് കാണാൻ കൂടി കഴിഞ്ഞിരുന്നില്ല.
വിളിച്ചവരുടെ കൂട്ടത്തിൽ ന്റെ പ്രിയപ്പെട്ടവരും നിറഞ്ഞു നിന്നത് ന്നിൽ സന്തോഷം ഉളവാക്കി.
അത്രേം ആളുകളെയും നോക്കി ഒരു ചെറു ചിരിയോടെ നിന്ന ഞാൻ ചുറ്റും നോക്കി,
മണ്ഡപത്തിന്റെ താഴെ ആൻഡ്രസ്സ, അപർണ്ണ, വിശാല്, പിന്നെ മറ്റുള്ളവരും ന്നെ നോക്കി ചിരിയോടെ നിൽക്കുന്നു.
“” മൂഹൂർത്തതിന് സമയായി…പെൺകുട്ടിയെ വിളിച്ചോളൂ…. “”
വലത് വശത്തു അല്പം മുന്നിൽ നിന്നായി ശാന്തിയുടെ ശബ്ദം കേട്ടതും ഞാൻ ഒന്നൂടി അവരെ നോക്കി, പെട്ടന്ന് ഒന്ന് നെഞ്ച് വിലങ്ങുന്ന പോലെ, ആകെയൊരു പരവേഷവും.
ഞാൻ നോക്കിയതും ആൻഡ്രേസ്സയും അപർണ്ണയും കൂടെ സൈഡിലേക്ക് കണ്ണുകൾ ഒന്നിച്ചു പായ്ച്ചു കാട്ടി. ന്റെ നോട്ടം അങ്ങോട്ടേക്ക് ഒന്ന് പാളി വീണതും,
ഒരു പെണ്ണിനെ അത്രെയേറെ സുന്ദരിയാക്കി മാറ്റുന്നത് അവളുടെ കല്യാണത്തിനാണ്,