“” നിക്ക് ഉറക്കം വരണ് വാവേ.. “” ഞാൻ അവളെ നോക്കാതെ തന്നെ പറഞ്ഞതും അവൾ ന്നെ പിടിച്ചാ മടിയിലേക്ക് കിടത്തി, കൂടെ അവളും ക്രോസായിലേക്ക് ചാരി കിടന്നു,
“” ന്റെ മോനോറങ്ങിക്കോ…. “” അവളുടെ വിരലുകൾ ന്റെ മുടിയിലൂടെ അനുസരണയില്ലാതെ ഇഴഞ്ഞു നടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” മ്മ്… ന്താടി നോക്കി ചിരിക്കണേ…..?? “”
ഞാനുറങ്ങിയെന്ന് കണ്ടതും അവരുടെ സംസാരവും കൂടി,
“” അല്ല ചേച്ചീടേം മോന്റേം സ്നേഹം കണ്ട് ചിരിച്ചോയതാ… “”
അക്ഷര അതിനെ കളിയാക്കി ചിരിച്ചു, അവളുമാ ബെഡിലേക്കിരുന്നു,
“” ഇച്ചിരി കള്ളത്തരവും, കുറുമ്പും ഉണ്ടന്നെയുള്ളൂ ആള് പാവാ….!! ന്റെ ഭാഗ്യ ഇവൻ…… “”
പറയുന്നതിനൊപ്പം ഒരു നനുത്ത സ്പർശം നെറ്റിയിൽ ആഴ്ന്നു.
“” ഇവനെയാദ്യം കണ്ടപ്പോ ഞാങ്കരുതിയത്,
ഇവനാള് ലോക ഉടായിപ്പാണെന്നാണ്…പിന്നെയല്ലേ മനസിലായെ ആളൊരു പാവാണെന്ന്… “”
അക്ഷരയുടെ ശബ്ദം വീണതും ന്റെ തലയിലുള്ള തഴുകൽ പിന്നെ വാത്സല്യമായി,
പിന്നെ കുറച്ച് നേരം മൗനം വീണു.
“” നീയിവനെ,
കണ്ടില്ലായിരുന്നെങ്കിലോ സ്റ്റെഫി…?? “”
മൗനം നിറഞ്ഞ മുറിയിൽ അക്ഷരയുടെ സ്വരം വീണതും അവളുടെ കൈകളുടെ ചലനവും നിന്നു,
മറുപടി അവളൊന്ന് ചിരിക്കുക മാത്രം ചെയ്തു. വീണ്ടും ന്നെ ചേർത്തു പിടിച്ചു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨