തില്ലാന 2 [കബനീനാഥ്]

Posted by

സ്റ്റാൻഡിലേക്ക് ഒരു ബസ്സ് കയറി വരുന്നതു കണ്ടു കൊണ്ട് മുരളി ശരണ്യയെ നോക്കി…

“” പോട്ടെ………. ഇന്നൊരു പ്രോഗ്രാമുണ്ട്………”

ശരണ്യ അതിന് മറുപടി പറയാൻ മറന്ന മട്ടിൽ നിന്നു…

 

തന്നെ ചുറ്റിയിരിക്കുന്ന ജയയുടെ കൈകളും വിരലുകളും വിറയ്ക്കുന്നത് ശരണ്യ അറിയുന്നുണ്ടായിരുന്നു…

അടക്കിപ്പിടിച്ച ജയയുടെ എങ്ങലടി കേട്ടതും ശരണ്യ കയ്യെടുത്ത് അവളുടെ മൂർദ്ധാവിൽ തലോടി…

“” ഫോണിൽ ഇതൊന്നും പറഞ്ഞാൽ ശരിയാവില്ല…… അതു തന്നെയാണ് ഞാൻ നീ ചോദിക്കുമ്പോഴൊക്കെ വരുമ്പോൾ പറയാമെന്ന് പറഞ്ഞതും…”

ജയ അവളെ കൂട്ടിപ്പിടിച്ചു നിന്നതല്ലാതെ ശബ്ദിച്ചില്ല… ….

“” എനിക്കും നിനക്കും പക്വതയും പ്രായവുമൊക്കെയായി… നീയും ഞാനും ഭാര്യമാരുമായി… നീ അമ്മയുമായി… വെറുതെ കുറച്ചു കാലത്തെ ഓർമ്മകൾ മാത്രം വെച്ച് ഒരു പൈങ്കിളി നായികയുടെ കോലത്തിൽ നിന്നെ കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമമുണ്ട് മഞ്ജൂസേ………. “

ശരണ്യ അവളെ ആശ്വസിപ്പിച്ചു തുടങ്ങുകയായിരുന്നു…

“” ജീവിതത്തിൽ നമുക്ക് വേണ്ടപ്പെട്ട ഒന്നു തന്നെയാണ് മറവി…… ഞാൻ ചിലതൊക്കെ മനപ്പൂർവ്വം വിസ്മരിക്കാൻ പഠിച്ചു , അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കാൻ പഠിച്ചു… നീയോ… ? ഒരു ചെറിയ ഓർമ്മയെ നീ വളർത്തി വലുതാക്കിക്കൊണ്ടിരിക്കുന്നു… അതുകൊണ്ട് നിനക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ… അത് നീ തിരിച്ചറിഞ്ഞേ പറ്റൂ… ….””

ജയ അനങ്ങിയില്ല…

“” കൃഷ്ണനെ നീ കിച്ചാ എന്നു വിളിച്ചു ശീലിക്ക്…… അതവനും സന്തോഷമാകും…… ഇപ്പോൾ നീ അവനു വേണ്ടിയല്ലേ ജീവിക്കുന്നത്… ?””

ഒരു നേരിയ മൂളൽ ജയയിൽ നിന്നുണ്ടായി……

Leave a Reply

Your email address will not be published. Required fields are marked *