“” വേണമെങ്കിൽ മതി……………””
“” എനിക്കു വേണ്ടായേ……….””
അതാകും മറുപടിയെന്ന് ശരണ്യയ്ക്ക് ഉറപ്പായിരുന്നു…
കാരണം അതാണ് ജയമഞ്ജുഷ……….!
അവളുടെ മനസ്സും ഹൃദയവും അങ്ങനെയാണ്…
ശരീരത്തിന്റെ ദാഹം അവൾക്ക് പ്രശ്നമല്ലല്ലോ…
അവളുടെ മനസ്സിനാണ് ദാഹം……
പ്രണയം കുടിച്ചു വറ്റിക്കുവാനുള്ള ദാഹം……
“” നമ്മളെ ചീറ്റ് ചെയ്യുന്നവരെ നമുക്കും ചീറ്റ് ചെയ്തു കൂടെ……….?””
അവളുടെ മറുപടി അറിയാമെങ്കിലും ശരണ്യ വെറുതെ ചോദിച്ചു…
“” അപ്പോൾ അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം… ….?””
ജയയുടെ മറുപടി പെട്ടെന്നായിരുന്നു…
ശരണ്യ ഒരു നിമിഷം വാക്കുകൾ കിട്ടാതെയിരുന്നു…
“” നീ കിടന്നുറങ്ങാൻ നോക്ക്… “
ജയ ശാന്തയായി പറഞ്ഞു……
ശരണ്യ ജയയെക്കുറിച്ച് ഓർക്കുകയായിരുന്നു…
പ്രണയം ഉള്ളിലടക്കിയവൾ…
ഇപ്പോഴിതാ ചതിയും ഉള്ളിലടക്കുന്നു…
ഈ കാലഘട്ടത്തിൽ ദാമ്പത്യേതര ബന്ധവും കാമവും പുതുമയുള്ള ഒരു കാര്യമല്ല.
പക്ഷേ…….?
ജയ വ്യത്യസ്തയാണ്… ….
“” പക്ഷേ ഞാൻ അങ്ങനെയല്ല ട്ടോ മഞ്ജൂസേ……………”
തന്റെ മൗനം അവളുടെ ചിന്തകളെ വഴി തെറ്റിക്കും എന്നറിയാവുന്നതിനാൽ, കുസൃതിയോടെ ചിരിയോടെ ശരണ്യ പറഞ്ഞു……
“” എനിക്കറിയാം………. “
ജയയുടെ മറുപടി പെട്ടെന്നായിരുന്നു…
“” എ……ങ്ങ്നെ… …. ?””
ശരണ്യ ഒന്നു വിക്കി…
“” ഞാനത് പറയണോ………. ?””
“” പറയെടോ……………”
ശരണ്യ പെട്ടെന്ന് ട്രാക്കിലേക്കു വന്നു…
“” പറയട്ടെ……… ? “
“”പറയാൻ………. “
“” നിന്റെ ഭാഷയിൽ പറഞ്ഞാൽ നിന്റെ ഫ്രണ്ടും ബാക്കുമൊക്കെ നല്ല കൈവളം ചെല്ലുന്നുണ്ട് എന്ന്………. “
ജയ ചിരിയമർത്തിപ്പറഞ്ഞു……