അവന്റെ ശബ്ദവീചികളാണ് ഇപ്പോഴുള്ള തന്റെ രാത്രികളെ മത്തുപിടിപ്പിക്കുന്നതും മധുരതരമാക്കുന്നതെന്നും പറയുവതെങ്ങനെ… ….?
പക്ഷേ പറയാതിരിക്കാൻ ആവുമായിരുന്നില്ല…
കൂട്ടായി അവളേയുള്ളൂ…
അവൾ മാത്രം………!
അവളോട് നുണ പറയുക വയ്യ………..
എല്ലാം കേട്ടു കഴിഞ്ഞതും ശരണ്യ ചിരി തുടങ്ങിയിരുന്നു…
“”നടന്നത് തന്നെ… …. “
“” നീ കൂടെ നിൽക്കില്ലേ… ….?””
“” നിന്റെ അച്ഛനും ചേട്ടനും എന്നെ ആദ്യം കൊല്ലും…””
ജയ നഖം കടിച്ചിരുന്നു….
“ ആള് കുഴപ്പമൊന്നുമില്ല…… ഒന്നോ രണ്ടോ വർഷം നിന്നേക്കാൾ മൂത്തതാണെന്നും തോന്നുന്നു…… അതൊക്കെ പോട്ടെ… കക്ഷിയ്ക്ക് നിന്നെ ഇഷ്ടമാണോ… ?”
ജയ മൗനം പാലിച്ചു…
“” പറയെടീ………. “
“” അറിയില്ല… …. “”
ശരണ്യ വീണ്ടും ചിരിച്ചു തുടങ്ങിയിരുന്നു…
“നിനക്ക് നല്ല മുഴുത്ത വട്ടു തന്നെയാണ് മഞ്ജൂസേ………. “
ശരണ്യ അവളുടെ തലയിൽ ഒരു കിഴുക്കു കൊടുത്തു കൊണ്ട് തുടർന്നു..
“” നിനക്കയാളോട് നേരിട്ട് ചോദിച്ച് ഉറപ്പു വരുത്തിക്കൂടേ……….?””
ജയ ശരണ്യയെ അതു കേട്ടതും ഒന്ന് അമർത്തി നോക്കി…
“അല്ലാതെ ഇത് മനസ്സിൽ കൊണ്ടു നടന്നിട്ട് എന്തു കാര്യം…… ?””
“ ഞാനെങ്ങനാ പറയാ……….?””
ജയയുടെ സ്വരത്തിൽ നിസ്സഹായത നിഴലിച്ചു…
“” പിന്നെ നിന്റെ ഇഷ്ടം ഞാനാണോ പറയുക……. ?””
“” നിനക്ക് പറയാമോ……….?””
ജയയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ആവേശവും കലർന്നിരുന്നു..
“” കണ്ടോ… പെണ്ണിന്റെ ഒരിളക്കം… “
ശരണ്യ അവളുടെ കവിളിലൊന്നു പിച്ചി വിട്ടു…
“” ഞാനേതായാലും പറയാൻ പോണില്ല… നിനക്ക് വേണമെങ്കിൽ നീ പോയിപ്പറ………”
ശരണ്യ എഴുന്നേറ്റു…