“” നിനക്കിപ്പോഴും ആ പഴയ ഫിഗർ തന്നെ… രവി അതൊന്നും പറയാറില്ലേ..?””
ജയ അതിനു മറുപടി പറഞ്ഞില്ല…
“” അതോ അയാൾക്ക് പുരാവസ്തുക്കളോടാണോ താല്പര്യം…?””
പാതി തമാശയായി ചിരിയോടെയാണ് ശരണ്യ ചോദിച്ചത്……
ജയ ചോദ്യം കേട്ടതായി നടിച്ചില്ല…
അവൾ ചുവരിലെ അലമാര തുറന്നു , ഒരു ചിലങ്ക കൈയ്യിലെടുത്തു…
“ നിനക്കോർമ്മയുണ്ടോ ഇത്… ? നമ്മൾ രാധാമാധവ സംഭവമാടിയതാണിത്……””
കോളേജിലെ നൃത്തസന്ധ്യ ഒരു നൊടിയിൽ ശരണ്യയ്ക്ക് ഓർമ്മയിൽ മിന്നി…
ജയ രാധയായിരുന്നു…
തില്ലാനകളുടെ അകമ്പടിയിൽ സംഗീത ശിൽപ്പം കെട്ടിയാടുമ്പോൾ തന്നിലേക്ക് അവൾ പതിവിലധികം ഇഴുകിച്ചേർന്നത് ശരണ്യയ്ക്ക് ഓർമ്മ വന്നു…
ആ നൃത്തം വീക്ഷിക്കുവാൻ അവളുടെ കൃഷ്ണൻ സ്റ്റേജിനു മുന്നിലുണ്ടായിരുന്നു എന്നത് പിന്നീടാണ് അറിഞ്ഞത്…
ജയ ഇപ്പോഴും അവന്റെ ഓർമ്മകളിൽ തന്നെയാണ്…
ശരണ്യയ്ക്ക് നേരിയ ഭയം തോന്നിത്തുടങ്ങി…
തന്റെ വരവ് അപകടമായി ഭവിക്കുമോ എന്ന് ഒരു നൊടി അവൾ ശങ്കിച്ചു…
താൻ വരുന്നതിനു മുൻപ് ജയയ്ക്ക് നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരിക്കാം…
താൻ തിരിച്ചു പോകുമ്പോഴും അതങ്ങനെ തന്നെ ആയിരിക്കുകയും വേണം…
കുറച്ചു വർഷങ്ങൾ കൊണ്ട് ഒരുപാട് അടുത്തു പോയ ഒരു കൂട്ടുകാരി…
താൻ ഒന്നും പറയാതെ ഒരു ദിവസം വിട്ടു പോയത് എന്താണെന്ന് അറിയിക്കുവാനും തന്റെ നിരപരാധിത്വം തെളിയിക്കുവാനും തന്നിലുണ്ടായ തെറ്റിദ്ധാരണ വൈകിയെങ്കിലും തിരുത്തുവാനുമാണ് , ജൻമനാട്ടിലേക്കുള്ള അപ്രതീക്ഷിത സന്ദർശന സമയേ , അവളെയും കാണുവാൻ തീരുമാനിച്ചത്……
അതേ…… !
അതിന് മാറ്റമില്ല…