“” അതിന് ആരുറങ്ങി……? ഞങ്ങളോരോന്ന് സംസാരിച്ച് കിടക്കുകയായിരുന്നു………..””
ശരണ്യയാണ് ചിരിയോടെ അവന് മറുപടി കൊടുത്തത്……
അഴിഞ്ഞ മുടി വാരിച്ചുറ്റിക്കൊണ്ട് ജയ കട്ടിലിൽ എഴുന്നേറ്റിരുന്നു…
ശരണ്യയെ ഒന്നു നോക്കിയ ശേഷം ജയ നിലത്തേക്കിറങ്ങി…
“ ഞാൻ കുറച്ചു നേരം കിടക്കട്ടെ…””
ശരണ്യ വീണ്ടും കിടക്കയിലേക്കു ചാഞ്ഞു…
ജയ വാതിൽക്കലേക്കു വന്നു……
അമ്മയുടെ മുഖം വല്ലാതിരിക്കുന്നതും കവിളുകളിൽ കണ്ണീരുണങ്ങിയ പാടും മുരളി ശ്രദ്ധിച്ചു……
“” അമ്മ കരഞ്ഞോ……….?””
അവളുടെ പിന്നാലെ ചെന്നു കൊണ്ട് മുരളി ചോദിച്ചു……
ജയ പിന്തിരിഞ്ഞില്ല…
“” പറയമ്മേ… ….””
മുരളി അവളുടെ ചുമലിൽ പിടിച്ചു തിരിച്ചു നിർത്തി…
ജയ മുഖം കുനിച്ചു……
“” ശരണ്യാന്റി അമ്മയെ കരയിക്കാൻ വന്നതാണോ……….?””
“ ഒന്നു പോടാ… …. അവളുടെ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ………. “
ജയ കാര്യം നിസ്സാരവൽക്കരിച്ചെങ്കിലും അവന്റെ മുഖത്തു നോക്കാതെയാണ് പറഞ്ഞത്…
മുരളി പിന്നീടൊന്നും ചോദിച്ചില്ല…
കാരണം ശരണ്യാന്റിയുടെ ലൈഫിൽ ചില പ്രശ്നങ്ങളുണ്ട് എന്ന് അവനു തന്നെ അറിയാമായിരുന്നു…
അന്നത്തെ ദിവസം പൊതുവേ പ്രസന്നമല്ലായിരുന്നു…
അത് മുരളീകൃഷ്ണൻ ഇരുവരോടും നേരിട്ടു ചോദിക്കുകയും ചെയ്തു……
“ വന്നപ്പോഴുള്ള പോലെയല്ലല്ലോ രണ്ടാളും… എന്താ പിണങ്ങിയോ… ?””
“” പിണങ്ങാനാണോടാ ഞാനവിടെ നിന്ന് ഇങ്ങോട്ടു വന്നത്…… ? “”
ചോദിച്ചത് ശരണ്യയായിരുന്നു…
“” പിന്നെ രണ്ടാളും മുഖം വീർപ്പിച്ചിരിക്കുന്നത്……?””
“” നീ നിന്റെ അമ്മയോട് ചോദിക്ക്…”
മുരളി അമ്മയെ നോക്കി…