“കുറേ ബുദ്ധിമുട്ടിയോ ശ്രീ… കട തപ്പി…”
എന്റെ കൈയിൽ നിന്നുമാ പൊത്തി വാങ്ങുമ്പോൾ ഉഷാമ്മ തിരക്കി…
“ഇല്ലമ്മാ… ഒന്ന് ഇട്ടു നോക്കെ… അളവ് ശരിയാണോ എന്ന്…”
ഞാൻ പറഞ്ഞപ്പോൾ ഉഷാമ്മ പോയി കുളിമുറിയിൽ കയറി കുറച്ചു നേരം കഴിഞ്ഞ് ഇറങ്ങി വന്നു…
“എന്തിനാ ശ്രീ ഇത്രയുമെണം വാങ്ങിയത്…”
“എന്നും വേണ്ട സാധനമല്ലേ…. അളവ് ശരിയായിരുന്നോ…”
“ആം…. അളവ് കൃത്ത്യമാ….”
“അത് കേട്ടാൽ മതി…”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“ഏതായാലും ശ്രീ കെട്ടുന്ന പെൺകുട്ടി ഭാഗ്യവതിയാ…”
“അതെന്താ ഉഷാമ്മേ…”
“കാര്യങ്ങളെല്ലാം കണ്ടറിഞ്ഞു ചെയ്യാനെന്റെ കുട്ടിക്ക് അറിയാല്ലോ… മീരക്കു ബുദ്ധിയുണ്ടേൽ എന്റെ കൊച്ചിനെ അവൾ കെട്ടും…”
ചിരിച്ചുകൊണ്ട് ഉഷാമ്മ എന്റെ തലയിലൊന്നു തലോടി… അന്ന് വൈകിട്ടു ഞാനും ഉഷാമ്മയും കൂടെ അവിടെയുള്ളൊരു പോലീസ് സ്റ്റേഷനിൽ ചെന്നു… അച്ഛന്റെ ഒരു പഴയ ഫോട്ടോയും കൊടുത്തു കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഭാഷ ഒരു വലിയ പരിമിതിയായിരുന്നു…. അവസാനമൊരു തമിഴ് പോലീസുകാരൻ വന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം മുഴുവൻ പറഞ്ഞു…
“തമ്പി… ഇങ്കെ ഇപ്പടി നിറയാ ആളുങ്കൽ വരുത് പാ… അപ്പാവെ കാണാമ പോയാച്ച്… അമ്മാവെ കാണാമ പോയാചെന്നെല്ലാം സൊല്ലി… ആണാ ഇങ്കെ യാരെയാവത് കിടക്കനൊണ കടവുളേ നിനക്കണം… ഉങ്കളുടെ ഊരിലെ പോലീസ്സിക്ക് കേസ് കൊടുത്തിറുക്കാ…“
”ആം കൊടുത്തു…“
ഞാൻ അയാളോട് പറഞ്ഞു…
”അപ്പറം അവങ്ക തേടി പുടിക്കും…. നീങ്കളും തേടി പാറുങ്കെ… നല്ലാ കടവുളെ വേണ്ടിക്കോ… അണ്ടവാ… ഗംഗദരാ… നീയേ തുണ…“