“വായു പോയോ… ഇല്ലേൽ കുറേ കൂടെ പരിപാടികൾ ഉണ്ട്….”
“വേണ്ടായേ…. വായു എക്കെ പോയി…”
കട്ടിലിലേക്ക് ഉയർന്നിരുന്നു കൊണ്ട് ഉഷാമ്മ പറഞ്ഞു…
“ഉഷാമ്മ ഒന്നും കഴിച്ചില്ലല്ലോ…. ഞാൻ പോയി എന്തേലും വാങ്ങി വരാം…”
“സൂക്ഷിച്ചു പോണെ മോനെ…. അറിയാത്ത നാടും സ്ഥലവുമാണ്…”
“അതു ഞാൻ നോക്കി പോയിട്ടു വരാം…”
ഞാൻ പുറത്തു പോയി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി വന്നപ്പോൾ ഉഷാമ്മ സാരിയൊക്കെ വീണ്ടുമെടുത്തു ചുറ്റിയിരുന്നു…
“ആ മോന് പെട്ടെന്ന് വന്നല്ലോ…”
“പിന്നെ…. ഉഷാമ്മയെ ഒറ്റയ്ക്കു ഇരുത്തിയിട്ട് ഞാൻ കറങ്ങാൻ പോവുമെന്ന് കരുതിയോ…”
“അപ്പോളെന്റെ പൊന്നു മോന് എന്നോട് സ്നേഹമൊക്കെ ഉണ്ടല്ലേ….”
“അതിനെന്താ ഇത്ര സംശയം…”
“സംശയമൊന്നുമില്ല…. എന്നോട് സ്നേഹമുള്ള ഒരാളെങ്കിലുമുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം…”
“ഓഹോ…. അതെന്താ ഉഷാമ്മെ അങ്ങനൊരു സംസാരം…. ഉഷാമ്മയോട് എല്ലാവർക്കും ഇഷ്ടമല്ലേ…”
“വെറുതെ ചിരിപ്പിക്കലെ ശ്രീ….”
“അതിന് ചിരിപ്പിക്കാൻ ഞാനൊന്നും പറഞ്ഞില്ലലോ….”
“പിന്നെന്താ മോൻ പറഞ്ഞെ…. ഇരുപത് വയസ്സ് വരയും എങ്ങെനെയെങ്കിലും കെട്ടിച്ചു ഒഴിവാക്കണമെന്ന് വിചാരിച്ചു വളർത്തിയ അച്ഛനും അമ്മക്കുമെന്നോട് സ്നേഹമുണ്ടായിരുന്നോ…. കല്യാണം കഴിക്കാൻ വന്ന ചെറുക്കൻ മോഹിച്ച പണം കിട്ടാതെ വന്നപ്പോൾ കല്യാണം ഒഴിഞ്ഞു പോയ ആയാൾക്കു സ്നേഹമുണ്ടായിരുന്നോ… ജീവിതത്തിന്റെ പകുതിയും ജീവച്ചു തീർത്തിട്ടു തന്നെകാളും പതിനഞ്ചു വയസ്സ് ഇളയെ എന്നെ കെട്ടിയ നിന്റെ അച്ഛന് എന്നോട് സ്നേഹമുണ്ടായിരുന്നോ….”