അന്ന് ഉണ്ടായിരുന്നതിനേക്കാൾ ഒന്നൂടെ ഷേപ്പും ബംഗിയും കൂടിയിട്ടുണ്ട്… അവൾ എന്നെ നോക്കി ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു.. എനിക്ക് അപ്പോഴേ കെട്ടിപിടിക്കണം എന്ന് തോന്നി.. ഞാൻ ശ്വാസം അടക്കി നിന്നു…
അവൾ എന്റെ അടുത്തു വന്നു
“എപ്പോ എത്തി..?മഴ നനഞ്ഞോ..? കുട എടുത്തില്ലേ..?..” എന്നൊക്കെ ചോദിച്ചു.. എല്ലാത്തിനും ഞാൻ ഒരു വിധത്തിൽ മറുപടി കൊടുത്തു.. അങ്ങനെ അവിടെ നിന്ന് ഞങ്ങൾ കുറച്ച് നേരം സംസാരിച്ചു..
“നമുക്ക് ഇവിടന്നു ഒന്ന് മാറി നിന്നാലോ… ” അവളുടെ ചോദ്യത്തിന് ഞാൻ മൂളി..
അങ്ങനെ ഞാനും അവളും പെരുമഴയത്തു ഒരു കുടക്കീഴിൽ റോഡ് സൈഡിലൂടെ നടന്നു.. കുറച്ചു ദൂരം നടന്നു.. രണ്ട് പേരും ഒന്നും മിണ്ടിയില്ല… മൗനം ഭേദിച്ചു ഞാൻ ചോദിച്ചു
“വല്ലതും കഴിച്ചാലോ”
“ഹഹാ കഴിക്കാം… ”
അങ്ങനെ ഞങ്ങൾ അടുത്തു കണ്ട ഹോട്ടലിൽ കേറി ദോശ കഴിച്ചു അപ്പോഴെല്ലാം അവളുടെ തുടുത്ത മുഖത്തേക്ക് ഞാൻ ഇടക്കിടക്ക് നോക്കുന്നുണ്ടാരുന്നു.. ഇടക്ക് അവൾ എന്റെ നോട്ടം കണ്ടു.. കണ്ണ് കൊണ്ട് എന്തെ എന്ന് ചോദിച്ചു..
ഞാൻ ഒന്നുമില്ല ന്ന് ചുമലിൽ ഇളക്കി രണ്ട് കണ്ണും ഇറുക്കി..
അങ്ങനെ കഴിച്ചു ഞങ്ങൾ പുറത്ത് ഇറങ്ങി… എന്ത് ചെയ്യണം ന്ന് ഒരു idea ഉണ്ടായിരുന്നില്ല എനിക്ക്..
“നിനക്ക് എപ്പോ വീട്ടിൽ പോണം “..
ഞാൻ വെറുതെ ചോയ്ച്ചു..
“അഞ്ചു മണി ആകുമ്പോൾ പോയാൽ മതീടാ..അപ്പോഴേ കുഞ്ഞു വരുള്ളൂ അവന് ഇന്ന് ക്ലാസ്സ് ഉള്ളതല്ലെ. ഇവിടെ ന്ന് അഞ്ചു മിനിറ്റ് ഒള്ളൂ ഓട്ടോക്ക് “