“Hellon…” പിന്നെയും മെസ്സേജ്
ഞാൻ “haa “… ന്നു മാത്രം റിപ്ലൈ ഇട്ടു
“പറയ്.. ന്താ മിണ്ടാതെ..” വീണ്ടും ചോദ്യം..
ഞാൻ.. ” അതെ ആരാ ഇപ്പൊ ഇത് പറഞ്ഞത്… ” എന്ന് ചോദിച്ചു
“എന്തെ അന്ന് പറഞ്ഞില്ല..” എന്ന് വീണ്ടും ചോദിച്ചു
“അന്ന് പറയാൻ പറ്റിയില്ല ധൈര്യം ഇല്ലാരുന്നു അതോണ്ട് പറഞ്ഞില്ല.. ” ഞാൻ റിപ്ലൈ കൊടുത്തു
“പറയാമായിരുന്നില്ലേ… എനിക്കും…” ന്ന് റിപ്ലൈ വന്നപ്പോൾ ഞാൻ ഞെട്ടി
“ശരിക്കും…” ന്ന് ചോദിച്ചു
അതിന് “hmmm”
ന്ന് റിപ്ലൈ വന്നു..
കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല
“അത് വിട് ന്നിട്ട് എന്നാ ഇനി നാട്ടിലേക്ക്..” എന്ന് രശ്മി ചോദിച്ചു
“നാലഞ്ചു മാസം കഴിഞ്ഞു വരണം എന്നുണ്ട്”.. ഞാൻ പറന്നു
തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ എപ്പോഴൊക്കെ ഫ്രീ ടൈം കിട്ടുമോ അപ്പോഴൊക്കെ ചാറ്റ് ചെയ്തു ഇടക്ക് call ചെയ്തു. അങ്ങനെ ഞങ്ങൾ വീണ്ടും കട്ട കമ്പനി ആയി..
നാലഞ്ചു മാസത്തിനു ശേഷം ഞാൻ നാട്ടിൽ എത്തി.. ഞങ്ങൾ നേരിട്ട് ഒന്ന് കാണാൻ തീരുമാനിച്ചു കുറെ വർഷങ്ങൾ ആയില്ലേ കണ്ടിട്ട്..
……………
….. റെയിൽവേ സ്റ്റേഷനിൽ ഞാൻ ട്രെയിൻ ഇറങ്ങുമ്പോൾ നല്ല മഴയായിരുന്നു.. കടകളുടെ സൈഡ് പിടിച്ചു ഞാൻ റോട്ടിലേക്ക് നടന്നു.. ഫോൺ എടുത്തു അവളെ വിളിച്ചു..
രണ്ട് മിനിറ്റിനുള്ളിൽ അവൾ എത്തും എന്ന് പറഞ്ഞു… ഞാൻ ഒരു മൊബൈൽ ഷോപ്പിന്റെ മുന്നിൽ കാത്തു നിന്നു..
ഒരു ഓട്ടോയിൽ വന്നു അവളിറങ്ങി.. Hooff മുടിയെല്ലാം രണ്ട് സൈഡിലെക്ക് കെട്ടിയിട്ട്.. നെറ്റിയിൽ ചന്ദനം തൊട്ട്… കണ്ണെഴുതി ഇളം നീല ചുരിദാറുമിട്ട്..