ഫൈനൽ ഇയർ ലാസ്റ്റ് എക്സാം അടുത്ത ഒരു ദിവസം (ഞാൻ ഡിഗ്രിയും അവൾ pg യും ഫൈനൽ ഇയർ ആയ സമയം ) രശ്മിയേച്ചി അടുത്തു വന്നു..
“”ഡാ അടുത്ത മാസം അഞ്ചാം തിയ്യതി എന്റെ കല്യാണം ആണ്..ആള് ഡിഗ്രിക്ക് ഞാൻ പഠിക്കുമ്പോൾ അവിടെ mcom ആർന്നു അന്ന് തൊട്ട് ഉള്ള ഇഷ്ടം ആണ്…നീ വരണം ട്ടോ.. ”
ഇത്രയും പറഞ്ഞു രശ്മി പോയി.. കല്യാണത്തിന് ഞാനും കൂട്ടുകാരും പോയി.. ഒരു പൊട്ടനെ പോലെ വെറുതേ നോക്കി നിന്നു… സദ്യയും തട്ടി തിരിച്ചു പോന്നു 🤣🤣
കഴ്ഞ്ഞതെല്ലാം ഓർത്തു കിടന്നപ്പോൾ ആണ് മെസ്സന്ജറിൽ
“”hello daa “”
ന്ന് നോട്ടിഫിക്കേഷൻ വന്നത്… സമയം നോക്കിയപ്പോ നാട്ടിലെ 10.45 ആയിട്ടുണ്ട്. ഞാൻ മെസ്സന്ജർ എടുത്തു രശ്മി ആണ്
“”Hello എന്തൊക്കെ വിശേഷം “”
ഞാൻ റിപ്ലൈ കൊടുത്തു.. ആള് ഓൺലൈനിൽ ഉണ്ട്..
“സുഖമായിരിക്കുന്നു.. നീയോ ”
“”എനിക്കും സുഖമാണ് “”
ഞാനും റിപ്ലൈ കൊടുത്തു…
അങ്ങനെ വിശേഷങ്ങൾ ഒക്കെ മെസ്സേജ് ചെയ്തു ഞങ്ങൾ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു… അപ്പൊ ആണ്
” നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?”
എന്ന് എന്നോട് ചോദിച്ചത്…
“ഹാ ചോയ്ക്കു ” എന്ന് ഞാനും..
“നിനക്ക് എന്നെ ഇഷ്ടമായിരുന്നോ…”
മെസ്സേജ് കണ്ട് ഞാൻ ഒന്ന് കിടുങ്ങി..
“അതെ എനിക്ക് ഇപ്പോഴും ഇഷ്ടമാണല്ലോ..” ഞാൻ ടൈപ്പ് ചെയ്തു..
“അതല്ലടാ പൊട്ടാ കോളേജ് ടൈമിൽ നിനക്ക് എന്നോട് പ്രേമം ആയിരുന്നോ എന്ന്…?”…എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ പിന്നെയും കുഴങ്ങി…