പിന്നീടുള്ള ദിവസങ്ങളിൽ ഇത് പതിവായി.. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം.. പിന്നെ പിന്നെ രാവിലെ മാത്രമല്ല ഉച്ചക്കും ക്ലാസ്സ് വിട്ട് വൈകുനേരവും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.. കാണുമ്പോൾ മനസ്സിൽ കുളിരു കോരും.. ഹോസ്റ്റലിൽ ആണ് എന്നും ഇടക്ക് മനസ്സിയിലാക്കിയിരുന്നു…
ആയിടക്കാണ് ഒരു വ്യാഴാഴ്ച അപ്രതീക്ഷിതമായി കോളേജിൽ സമരം വന്നത്… വെള്ളിയാഴ്ചകോളേജ് പൊതു അവധി ആണ്.. ഇന്ന് വിട്ടാൽ പിന്നെ തിങ്കളാഴ്ച ഒള്ളൂ ക്ലാസ്.. നാല് ദിവസം അടുപ്പിച്ചു അവധി… അതെ ദിവസം തന്നെ ഒറ്റപ്പാലത്തു ബസ്കാരും ചുമട്ടു തൊഴിലാളികളും തമ്മിൽ അടി നടന്നു ഒറ്റപ്പാലത്തു ബസ് സ്ട്രൈക്കും… ജീപ്പ് ഓടുന്നും ഉണ്ട്..
കോളേജിൽ സമരം സ്ട്രോങ്ങ് ആയപ്പോ പോലീസ് വരും എന്ന അവസ്ഥ ആയി.. അപ്പൊ വീട്ടിൽ പോയേ പറ്റു എന്ന അവസ്ഥയും..സാധാരണ സമരം ആണെങ്കിൽ ഇരുട്ടാതെ കോളേജ് വിടില്ല ഞങ്ങൾ… അങ്ങനെ തട്ടി തിരിഞ്ഞു നിക്കുമ്പോൾ ആണ്.. Pg യിലെ രമ്യ ചേച്ചി “ഡാ..” ന്ന് പുറകേന്ന് വിളിക്കുന്നത്.. ചേച്ചി പാർട്ടി പ്രവർത്തനത്തിൽ ഒക്കെ ഉള്ളത് കൊണ്ട് അറിയാം..
തിരിഞ്ഞു നോക്കിയപ്പോ ദാ നമ്മുടെ കക്ഷിയും…
“”ഡാ യ്യ് വീട്ടില്ക്ക് അല്ലെ……… വഴി അല്ലെ പോവുന്നെ ഇവളേം ഒപ്പം കൂട്ട് ന്നിട്ട് അവിടന്ന് ബസ് കേറ്റി വിട്…”
എനിക്ക് ok ന്ന് മാത്രേ പറയാൻ കഴിഞ്ഞുള്ളു..
അങ്ങനെ ഞങ്ങൾ ജീപ്പിൽ ഒപ്പം യാത്രയായി പരസ്പരം പരിചയപ്പെട്ടു.. ഞാൻ safe ആയി ബസ് കേറ്റി വിട്ടു..
പിന്നീടങ്ങോട്ട് കോളേജിൽ ഞങ്ങൾ കട്ട കമ്പനി ആയി.. പക്ഷെ ഒരിക്കലും എനിക്ക് എന്റെ മനസ്സ് തുറക്കാൻ കഴിഞ്ഞില്ല… പ്രായത്തിന്റെ വ്യത്യാസം ആകാം കാരണം…