രശ്മി (അമ്മു ) ഞാൻ പ്രൊഫൈൽ എടുത്തു നോക്കി… അതെ അമ്മു ചേച്ചി തന്നെ……
ഞാൻ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു മെസ്സന്ജറിൽ ഒരു hi അയച്ചു…. ഇല്ല ആള് ഓൺലൈനിൽ ഇല്ലാ.. ഞാൻ ബാക്ക് അടിച്ചു ഓർമ്മകളിലേക്ക് പോയി…
2009 ഒറ്റപ്പാലത്തെ പ്രശസ്ത കോളേജിൽ സെക്കന്റ് ഇയറിൽ അടിച്ചു പൊളിക്കുന്ന കാലം…മാത്‍സ് ആണ് എന്റെ സബ്ജെക്ട്. ഫുട്ബോൾ ടീമിലും ക്രിക്കറ്റ് ടീമിലും പാർട്ടി പ്രവർത്തനവും ഒക്കെയായി തകർക്കുന്ന സമയം..
പ്രണയത്തിനേക്കാൾ സൗഹ്രദത്തിന് വില കൊടുത്തു പൂണ്ടു വിളയാടുന്ന സമയം… ഞങ്ങൾ പത്തു പതിനാല് പേര് ഉണ്ടായിരുന്നു ഗാങ്. എന്തിനും ഏതിനും ഒപ്പം. കോളേജ് നു ഉള്ളിലെ കാട്ടിൽ വെള്ളമടിയും കളിയും തമാശയും ഒക്കെയായി തകർക്കുന്ന കാലം. ബെറ്റ് വെച്ച് കോളേജ് ടൈമിൽ വരാന്തയിലൂടെ സിഗരറ്റു വലിച്ചു ഞങ്ങൾ മൂന്ന് പേര് നടന്നത് ഇന്നലെ എന്ന പോലെ ഓർക്കുന്നു…
കോളേജ് വിട്ടാലും ഞങ്ങൾ പിരിയുമ്പോ അഞ്ചര ആറു കഴിയും…കാവ്യാ മാധവൻ തടിച്ചു ഗുണ്ടു ആയി വരുന്ന കാലം… ഇത് എന്താ എന്നല്ലേ വഴിയേ പറയാം..
അങ്ങനെ ഒരു ദിവസം രാവിലെ നേരത്തെ വന്നു വരാന്തയിൽ വർത്താനം പറഞ്ഞു ഇരിക്കുമ്പോ ആണ് ലേഡീസ് ഹോസ്റ്റലിന്റെ സൈഡിലുള്ള വഴിയിലൂടെ ഒരു പെൺകുട്ടി നടന്നു വരുന്നത് ശ്രദ്ധയിൽ പെട്ടത്… ശരിക്കും ആക്കാലത്തെ കാവ്യാ മാധവൻ ലുക്ക്.. നേരെ വരാന്തയിൽ കേറി ഞങ്ങളുടെ പിന്നിലൂടെ നടന്നു പോയി.. ഞാൻ അറിയാതെ ശ്രദ്ധിച്ചു പോകുന്നത് ഫിസിക്സ് ഡിപ്പാർട്മെന്റ് ലേക്കാണ്.. കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ ശ്രദ്ധിച്ചു…