ഞാൻ : എന്താടി കോപ്പേ മിണ്ടാതിരിക്കുന്നേ?
വേഗം എന്റെ തല തള്ളിമാറ്റി, ശബ്ദം താഴ്ത്തി അൽപ്പം ദേഷ്യത്തിൽ
സൽമ : നീങ്ങിയിരിക്കട…
ഞാൻ : എന്താടി നിനക്ക്?
സൽമ : ഹമ്…
ഞാൻ : ഉറക്കം വരുന്നുണ്ടടി
സൽമ : ആ വരോല രാത്രി ഉറങ്ങാതിരുന്നിട്ടല്ലേ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഓ… ഒന്ന് പോടീ പുല്ലേ
എന്ന് പറഞ്ഞു കൊണ്ട് മടിയിൽ ഇരിക്കുന്ന സൽമയുടെ കൈകൾ പിടിച്ചു മാറ്റി ഞാൻ അവളുടെ തുടകളിൽ തലവെച്ച് ചരിഞ്ഞ് കിടന്നു, എന്റെ തല പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തിയെങ്കിലും അതിൽ വിജയ്ക്കാതെ പുറത്തേക്ക് നോക്കിയിരുന്ന സൽമയെ നോക്കി കാലുകൾ സീറ്റിലേക് കയറ്റി മടക്കി വെച്ച് മലന്ന് കിടന്ന്
ഞാൻ : ഡീ…
സൽമ : ആ..
ഞാൻ : ജാക്കറ്റ് എടുത്തോ?
സൽമ : മം..
ഞാൻ : എടുത്തോന്ന്
എന്നെ നോക്കി
സൽമ : എടുത്തൂന്ന്
ഞാൻ : ഓഹ് നോക്കി പേടിപ്പിക്കോല നീ
മുഖത്തു ചെറിയ പുഞ്ചിരി വന്നെങ്കിലും അത് കാണിക്കാതെ മുഖം വെട്ടിച്ച സൽമയുടെ കൈകൾ പിടിച്ച് ഉമ്മവെച്ചു കൊണ്ട്
ഞാൻ : അവിടെ നല്ല തണുപ്പായിരിക്കും
കൈകൾ വലിച്ച്
സൽമ : വിടടാ പട്ടി
ഞാൻ : പട്ടീന്നോ ആഹാ കാണിച്ചു തരാം
എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുഖം ചരിച്ച് സൽമയുടെ വയറിലേക്ക് അമർത്തിയതും എന്റെ തലയിൽ പിടിച്ച് ചിരിച്ചു കൊണ്ട്
സൽമ : ഡാ…നാറി വെറുതെയിരിക്ക്
സൽമയുടെ ചിരി കേട്ട്
ബെന്നി : എന്താണ് അവിടെ ചിരി?
ബെന്നിയുടെ ചോദ്യം കേട്ട്
സൽമ : ഏയ് ഒന്നുമില്ല ബെന്നി ചേട്ടാ
എന്ന് പറഞ്ഞു കൊണ്ട് സൽമ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചതും കൈകൾ കൊണ്ട് സൽമയെ ചുറ്റി വരിഞ്ഞ് മുഖം വയറിലേക്ക് അമർത്തി ഞാൻ കിടന്നു, കൈകൾ കൊണ്ട് എന്റെ തലമുടികളിൽ തഴുകി ശബ്ദം താഴ്ത്തി