ബെന്നി : ആ… അർജുൻ കുളിച്ചോ അപ്പോഴേക്കും ഞാൻ രണ്ടണ്ണം അടിച്ച് സെറ്റാവട്ടെ
ഞാൻ : മം…
എന്ന് മൂളിക്കൊണ്ട് ഞാൻ തോർത്തും മനു തന്ന സോപ്പും കൊണ്ട് ബാത്‌റൂമിലേക്ക് കയറി, കുളിയൊക്കെ കഴിഞ്ഞു വന്നതും ഒരു കുപ്പിയുടെ കാൽഭാഗം തീർത്ത് ബെന്നി കിറുങ്ങി ഇരിപ്പുണ്ട്, മനുവിനെ കണ്ടിട്ട് വല്യ കുഴപ്പമൊന്നും തോന്നുന്നില്ല എന്നാലും ഒരണ്ണം കീറിയിട്ടുണ്ട്, വിറച്ച് പല്ല് കടിച്ച് ഡ്രസ്സ് ഇടുന്ന എന്നെക്കണ്ട്
ബെന്നി : മനു നീ കുളിക്കുന്നില്ലേ?
മനു : ഞാനില്ല ഈ തണുപ്പത്ത്
ബെന്നി : അയ്യേ… ഇവനൊക്കെ
എന്നും പറഞ്ഞ് തോർത്തും എടുത്ത് ബെന്നി ബാത്‌റൂമിലേക്ക് പോയ്, ജീൻസും ബനിയനുമിട്ട് മനുവിനോട് പറഞ്ഞ് ഞാൻ റൂമിന് പുറത്തിറങ്ങി വലിയ വരാന്തയിലൂടെ സ്റ്റെപ്പിനടുത്തേക്ക് നടന്നു, ഇട്ടുവന്ന ഡ്രെസ്സിൽ തന്നെ വരാന്തയിൽ നിന്ന് കോടമഞ്ഞിലൂടെ കാഴ്ചകൾ കണ്ട് സംസാരിക്കുന്ന സൽമയുടേയും ഷീലയുടേയും അടുത്ത് ചെന്ന്
ഞാൻ : നിങ്ങള് ഡ്രെസ്സൊന്നും മാറ്റിയില്ലേ
സൽമ : ഓ എന്തിന് അഴുക്കൊന്നും ആയിട്ടില്ലല്ലോ
ഞാൻ : അയ്യേ…
സൽമ : പോടാ… അല്ല നീ കുളിച്ചോ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ കുളിക്കാതെ പിന്നെ, നിങ്ങളെപ്പോലെയാണെന്ന് കരുതിയോ
സൽമ : ഹമ്… ആന്റി നമ്മളെ കളിയാക്കുവാണ്
പുഞ്ചിരിച്ചു കൊണ്ട്
ഷീല : മം മനസിലായി മനസിലായി, അവരെവിടെ മോനെ?
ഞാൻ : ഇപ്പൊ വരും, സൗമ്യ ചേച്ചിയോ?
സൽമ : ചേച്ചി കുളിക്കുവാണ്
ഞാൻ : കൊച്ച്?
ഷീല : നല്ല ഉറക്കമാണ്
ഞാൻ : മം…ഡി ജാക്കറ്റ് എവിടെ?
സൽമ : ആ ഇപ്പൊ കൊണ്ടുവരാം