എന്റെ മാവും പൂക്കുമ്പോൾ 26 [R K]

Posted by

ഷീലയുടെ കൈയിൽ നിന്നും ബാഗുകൾ വാങ്ങി

ബെന്നി : എന്നാ നടന്നോ മുകളിലാണ്

ഷീല : ഓഹ്…ഇനിയും കയറാണോ

അത് കേട്ട് ചിരിച്ചു കൊണ്ട് ബെന്നി സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു പുറകേ ഞങ്ങളും, ‘ യൂ ‘ പോലെയുള്ള ലോഡ്ജിന്റെ സ്റ്റെപ്പ് കയറി മുകളിലെത്തി ആദ്യം കാണുന്ന റൂമിന്റെ ചാവി ഷീലയുടെ കൈയിൽ കൊടുത്ത്

ബെന്നി : കൊച്ചും നിങ്ങളും ഇവിടെ

സൽമ : അപ്പൊ നിങ്ങളോ?

അഞ്ചാറ് റൂം കഴിഞ്ഞ് വളവിലായുള്ള റൂം ചൂണ്ടി കാണിച്ച്

ഞാൻ : ഞങ്ങള് അവിടെ

സൗമ്യ : അതെന്താ ഇച്ചായ അടുത്തടുത്ത് കിട്ടാത്തെ?

ബെന്നി : ദേ പിന്നെയും, ഒരു കണക്കിനാ ഈ ചെറിയ റൂമെങ്കിലും കിട്ടിയത്

സൗമ്യ : മം..

ബെന്നി : രണ്ട് ദിവസത്തേക്കല്ലേ മോളെ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്, പിന്നെ ഒരു ബെഡ് എക്സ്ട്രാ തരാന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളെന്ന അങ്ങോട്ട്‌ ചെല്ലട്ടെ വേഗം ഫ്രഷായിക്കോ

ഷീല : പിന്നെ ഈ തണുപ്പതല്ലേ ഇനി കുളിക്കാൻ നിൽക്കുന്നത്

സൽമ : അത് തന്നെ

ബെന്നി : എന്നാ റെഡിയായിട്ട് നിന്നോ, ഞങ്ങള് വേഗം ഫ്രഷായിട്ട് വരാം

സൗമ്യ : ആ…

അത് കേട്ട് ഞങ്ങൾ മൂന്നും കൂടി നേരെ റൂമിലേക്ക് പോയ്‌, റൂമിലെത്തി ബാഗിൽ നിന്നും രണ്ട് കുപ്പി വാറ്റ് എടുത്ത് ടേബിളിൽ വെച്ച്

ബെന്നി : അർജുൻ അടിക്കുന്നില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏയ്…

ബെന്നി : ഡാ മനു നിനക്ക് ഒരണ്ണം ഒഴിക്കട്ടെ

ഒന്ന് പരുങ്ങി കൊണ്ട്

മനു : രാത്രി മതി

ബെന്നി : അയ്യടാ…നിന്റെ മമ്മി അറിഞ്ഞാൽ എന്നെ ഭിത്തിയിൽ ഒട്ടിക്കും

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ എന്നാ കുളിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *