ഞാൻ : ഇതാ സ്ഥലം
എന്ന് പറഞ്ഞു കൊണ്ട് ഞാൻ പുറത്തിറങ്ങി, കാറിൽ നിന്നും ബാഗുകളുമായി ഇറങ്ങി നടക്കും നേരം, തണുത്ത് വിറച്ച് അൽപ്പം ദേഷ്യത്തിൽ
ഷീല : ഈ കുന്നിന്റെ മേലെയാണോ കൊണ്ടുപോയ് വെച്ചേക്കുന്നത്
ചിരിച്ചു കൊണ്ട്
സൗമ്യ : എന്താ മമ്മി നടക്കാൻ പറ്റുന്നില്ലേ?
ഷീല : എന്നാ നീ നിന്റെ ബാഗ് പിടിക്ക്
സൗമ്യ : എന്റെ കൈയിൽ കൊച്ചില്ലേ, ദേ അവന്റെ കൈയിൽ കൊടുക്ക്
ഞങ്ങളുടെ മുന്നിലൂടെ ഒരു ബാഗും പിടിച്ച് ഉരുണ്ടുരുണ്ട് കഷ്ടപ്പെട്ട് മുകളിലേക്ക് കയറുന്ന മനുവിനെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഷീല : അതിനും ഭേദം ഞാൻ തന്നെ പിടിക്കുന്നതാ
സൽമയുടെ കൈയിൽ നിന്നും എന്റെ ബാഗ് വാങ്ങി തോളിലിട്ട്
ഞാൻ : ഞാൻ പിടിക്കണോ ആന്റി
ഷീല : ഏയ് വേണ്ട മോനെ, ഞാൻ ചുമ്മാ പറഞ്ഞതാ
സൽമ : എന്നാ എന്റെ ബാഗ് പിടിക്കടാ
ഞാൻ : പോടിയൊന്ന്
ഷീല : നിങ്ങൾക്കാർക്കും തണുപ്പൊന്നുമില്ലേ പിള്ളേരേ
സൗമ്യ : ഓ എനിക്കിതൊക്കെ ശീലമായി മമ്മി, അവിടെ ഇതുപോലെയൊക്കെ തന്നെയല്ലേ
ഷീല : അതെനിക്കറിയാം, നിന്നോടല്ല ചോദിച്ചത്
സൽമ : തണുപ്പുണ്ട് ആന്റി
ഷീല : മം…
അങ്ങനെ സംസാരിച്ചു കൊണ്ട് ലോഡ്ജിന് മുന്നിൽ കാത്ത് നിൽക്കുന്ന ബെന്നിയുടെ അടുത്തെത്തിയതും
ഷീല : വേറെയെങ്ങും കിട്ടിയില്ലേ മോനെ
ചിരിച്ചു കൊണ്ട്
ബെന്നി : അർജുനോട് ചോദിച്ചു നോക്ക് എത്ര സ്ഥലത്ത് പോയിട്ടാ ഇത് കിട്ടിയതെന്ന്
പുഞ്ചിരിച്ചു കൊണ്ട്
സൗമ്യ : മമ്മിയല്ലെ കുറച്ചു മുന്നേ പറഞ്ഞത് ഇതെങ്കിലും കിട്ടിയത് ഭാഗ്യമെന്ന്
ഷീല : അതിന് എനിക്കറിയോ ഈ കുന്നും മുകളിലാ കിട്ടിയതെന്ന്