സൽമ : മം…
അങ്ങനെ സംസാരിച്ചു കൊണ്ട് അവർ കാറിൽ വന്ന് കയറിയതും ബെന്നി വണ്ടിയെടുത്തു, അങ്ങനെ കോയമ്പത്തൂർ എത്തി ഉച്ചക്കത്തെ ഭക്ഷണമൊക്കെ അവിടെന്ന് കഴിച്ച് കുറച്ചു റെസ്റ്റൊക്കെയുടുത്ത് ഒന്നരയോടെ ഊട്ടിയിലേക്കുള്ള യാത്ര ഞങ്ങൾ വീണ്ടും തുടർന്നു.
അഞ്ചരയോടെ ഊട്ടിയിലെത്തിയ നേരം അവിടെത്തെ തിരക്ക് കണ്ട് കാറ് ഒതുക്കി നിർത്തി
ബെന്നി : ഈശോയെ എന്താ തിരക്ക്, റൂം വല്ലതും കിട്ടോ ആവോ
എന്ന് പറഞ്ഞു കൊണ്ട് ബെന്നി കാറിൽ നിന്നും ഇറങ്ങിയതും ഞങ്ങളും പുറത്തിറങ്ങി
ബെന്നി : അർജുൻ വാ.. നമുക്കൊന്ന് റൂം നോക്കിയിട്ട് വരാം, നിങ്ങള് ഇവിടെത്തന്നെ നിക്കണം വേറെയെങ്ങും പോവരുത്
സൗമ്യ : ആ… വേഗം വാ
അത് കേട്ട് ബെന്നി നടന്നതും കൂടെ ഞാനും പോയ്, പത്തിരുപതു മിനിറ്റിലെ അന്വേഷണത്തിനൊടുവിൽ രണ്ട് ചെറിയ റൂമും ഒപ്പിച്ച് ഞാൻ കാറിനടുത്തോട്ട് വരുന്നത് കണ്ട്
ഷീല : ബെന്നിയെവിടെ മോനേ?
ഞാൻ : ചേട്ടൻ അവിടെ നിൽപ്പുണ്ട്, അങ്ങോട്ട് വരാൻ പറഞ്ഞു
എന്ന് പറഞ്ഞു കൊണ്ട് ഞാൻ കാറിൽ കയറി, അകത്തു കയറി ഡോർ അടച്ച്
സൗമ്യ : റൂം കിട്ടിയോ?
ഞാൻ : ആ രണ്ട് റൂം കിട്ടിയുള്ളൂ
സൗമ്യ : രണ്ടോ?
ഷീല : ഭാഗ്യം അതെങ്കിലും കിട്ടിയല്ലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അത് തന്നെ, ചോദിച്ച പൈസ കൊടുത്താ കിട്ടിയത്, റൂമെങ്ങും വേറെ കിട്ടാനില്ല
എന്ന് പറഞ്ഞു കൊണ്ട് ഞാൻ കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു, ബൊട്ടാണിക്കൽ ഗാർഡനിന്റെ മുന്നിലൂടെ കുറച്ചു വലത്തോട്ട് പോയ് മുകളിലേക്ക് കയറി രണ്ട് നിലകളുള്ള ഒരു വലിയ ലോഡ്ജിന് മുന്നിൽ കാറ് പാർക്ക് ചെയ്ത്