ഞാൻ : ഏയ് ഇല്ല, ടോളിന്റെ അവിടെ നിൽക്കാന്നാ പറഞ്ഞിരിക്കുന്നത്
ഭാസ്ക്കരൻ : കൊണ്ടു വിടണോ
ഞാൻ : വേണ്ട ചേട്ടാ, ഞാൻ വല്ല ഓട്ടോയും പിടിച്ചു പൊക്കോളാം
ഭാസ്ക്കരൻ : മം എന്നാ ശരി, ഇനി വരുമ്പോ കാണാം
ഞാൻ : ആ കാണാം
എന്ന് പറഞ്ഞു കൊണ്ട് പുറത്തിറങ്ങി നടക്കും നേരമാണ് ” ഇറങ്ങുമ്പോൾ എന്നെ വിളിക്കണം ” എന്ന് മായ പറഞ്ഞ കാര്യം ഓർമ്മ വന്നത്, ഫോൺ എടുത്ത് മായയെ വിളിച്ച്
ഞാൻ : ചേച്ചി ഞാൻ ഇറങ്ങുവാട്ടോ
ഉറക്കച്ചടവിൽ
മായ : ആ ഇറങ്ങിയോ, ഒരു മിനിറ്റ് അജു
എന്ന് പറഞ്ഞു കൊണ്ട് മായ കോൾ കട്ടാക്കിയതും മായയേയും നോക്കി ഞാൻ വീടിന്റെ മുന്നിൽ ചെന്ന് നിന്നു, അൽപ്പം കഴിഞ്ഞ് തുട വരെയുള്ള വൈറ്റ് നിക്കറും പൊക്കിൾക്കുഴി കാണിച്ചു കൊണ്ടുള്ള മിക്കിമൗസിന്റെ പടമുള്ള വൈറ്റ് ബനിയനും ധരിച്ച് കോട്ടുവായയും ഇട്ട് കൊണ്ട് വാതിൽ തുറന്ന് എന്റെ അടുത്തേക്ക് വന്ന മായയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ചേച്ചിക്ക് കിടന്ന് ഉറങ്ങായിരുന്നില്ലേ വെറുതെ എന്തിനാ എഴുന്നേറ്റ് വന്നത്
കാർ പോർച്ചിലേക്ക് നടന്നു കൊണ്ട്
മായ : വാ ഞാൻ കൊണ്ടു വിടാം
മായയുടെ പുറകേ നടന്ന്
ഞാൻ : വേണ്ട ചേച്ചി, ഞാൻ ഓട്ടോക്ക് പൊക്കോളാം
മായ : വാ അജു
എന്ന് പറഞ്ഞു കൊണ്ട് കാറിനടുത്തെത്തി ഡോർ തുറന്ന മായയുടെ അടുത്ത് ചെന്ന്
ഞാൻ : എന്നാ ഞാൻ ഡ്രൈവ് ചെയ്യാം
മായ : മം…
എന്ന് മൂളിക്കൊണ്ട് കീ എനിക്ക് തന്ന് മായ അപ്പുറം ചെന്ന് കയറിയതും ബാഗ് പുറകിലെ സീറ്റിലേക്കിട്ട് അകത്തു കയറി ഡോർ അടച്ച് കാർ സ്റ്റാർട്ടാക്കി ഞാൻ മുന്നോട്ടെടുത്തു, സീറ്റ് പുറകിലേക്കാക്കി ഡാഷ് ബോഡിന് മേലേ കാലുകൾ കയറ്റിവെച്ച് നീണ്ടു നിവർന്ന് കിടന്ന് കണ്ണുകളടച്ച്