ബെന്നി : വലിക്കോ?
ഞാൻ : ഏയ് ഇല്ല ചേട്ടാ
ബെന്നി : ഇത് മറ്റവനാണ് വേണെങ്കിൽ ഒന്ന് നോക്കിക്കോ
ഞാൻ : എന്ത്?
ബെന്നി : ഇടുക്കി സ്പെഷ്യൽ
സംഭവം മനസിലായ
ഞാൻ : എന്റെ അമ്മോ ഞാനൊന്നുമില്ല
ചിരിച്ചു കൊണ്ട്
ബെന്നി : ഇതൊക്കെ ഒന്ന് ടെസ്റ്റ് ചെയ്യണ്ടേ അർജുൻ
ഞാൻ : ഏയ്…ഇങ്ങനത്തെ ഒരു പരിപാടിയുമില്ല
ബെന്നി : അപ്പൊ മദ്യം?
ഞാൻ : ഇല്ല ചേട്ടാ
ബെന്നി : കർത്താവേ… എന്താടോ ഇത് ഇങ്ങനത്തെ മനുഷ്യരൊക്കെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ
ചിരിച്ചു കൊണ്ട്
ഞാൻ : ആ പിന്നെ അതിലൊന്ന് ഞാനാണ്
ബെന്നി : ഹമ്… കമ്പനിയുണ്ടെന്ന് കരുതി ഞാനാണെങ്കിൽ രണ്ടു കുപ്പി നല്ല നാടൻ വാറ്റൊക്കെയായിട്ടാ വന്നേക്കുന്നത്, ഇങ്ങനൊരു ആളാണെന്ന് മോള് പറഞ്ഞില്ലല്ലോ
ഞാൻ : ഞാൻ പറഞ്ഞതാണല്ലോ ചേച്ചിയോട്
ബെന്നി : ആണോ… ആ പോട്ട് ബാക്കിയുള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം
ഞാൻ : ഇവരൊക്കെ കുടിക്കോ?
ബെന്നി : നല്ല ചോദ്യം കുടിക്കോന്ന, അവിടെ ചെല്ലുമ്പോ അറിയാം പിന്നെ നല്ല തണുപ്പും കൂടിയല്ലേ അർജുൻ, ആരായാലും രണ്ടണ്ണം അടിച്ചു പോകും
ഞാൻ : മം..
കൈയൊക്കെ കഴുകി ബാക്കിയുള്ളവർ വന്നതും സിഗരറ്റ് കളഞ്ഞ്
ബെന്നി : പോവാലേ..
എന്ന് പറഞ്ഞു കൊണ്ട് കാറിനടുത്തേക്ക് നടന്ന ബെന്നിയോട്
മനു : ബെന്നിച്ചേട്ടാ ഞാൻ മുന്നിലിരുന്നോട്ടെ
ബെന്നി : എന്തിനാടാ എന്നെയും കൂടി ഉറക്കാനാണോ
മനു : ഇനി ഉറങ്ങില്ലാ
ബെന്നി : ഹമ് എന്നാ വന്ന് കയറാൻ നോക്ക്, മോളേ നീ പുറകിൽ ഇരിക്കില്ലേ
സൗമ്യ : ആ…ഇച്ചായാ
ഷീല : എനിക്ക് നല്ല ക്ഷീണമുണ്ട്
സൗമ്യ : മമ്മി ഇനിയും ഉറങ്ങാൻ പോവാണോ?