ഒൻപതു മണിയോടെ പാലക്കാട് ജില്ലയിലേക്ക് കയറി ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി
ബെന്നി : ആ എല്ലാവരും എഴുന്നേറ്റ് വല്ലതും കഴിക്കാൻ നോക്ക് ഇനി അങ്ങോട്ട് തമിഴന്മാരുടെ ഫുഡായിരിക്കും
എന്ന് പറഞ്ഞു കൊണ്ട് ഡോർ തുറന്ന് ബെന്നി പുറത്തേക്കിറങ്ങി, എന്റെ കവിളിൽ തട്ടി വിളിച്ചു കൊണ്ട്
സൽമ : ഡാ എഴുന്നേൽക്ക്
ഞാൻ : മം എന്താടി?
സൽമ : ഭക്ഷണം കഴിക്കാൻ വിളിക്കുന്നു, നീ ഒന്ന് എഴുന്നേറ്റേ
മടിച്ച് മടിച്ച് ഞാൻ എഴുന്നേൽക്കും നേരം
സൗമ്യ : മമ്മി മനു എണീക്ക്
അവര് രണ്ട് പേരേയും വിളിച്ചുണർത്തി സൗമ്യ പുറത്തേക്കിറങ്ങി, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് എന്നെക്കണ്ടതും
ഷീല : ആ മോൻ എപ്പോ കയറി
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : തൃശ്ശൂര് വെച്ച്
ഷീല : ആ…ഞാൻ ഉറങ്ങിപ്പോയി എന്നാ വാ കഴിക്കാൻ നോക്കാം
എന്ന് പറഞ്ഞു കൊണ്ട് മനുവിനേയും വിളിച്ച് ഷീലയും പുറത്തിറങ്ങി, മനു ഇറങ്ങിയതും സീറ്റ് മടക്കി ഞാനും സൽമയും പുറത്തിറങ്ങി ഹോട്ടലിലേക്ക് നടന്നു, കാറിന്റെ മുന്നിൽ നിന്ന് വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴെയിട്ട് എന്റെ തോളിൽ കൈയിട്ട് കൂടെ നടന്ന
ബെന്നി : അർജുൻ ഡ്രൈവ് ചെയ്യില്ലേ?
ഞാൻ : ആ…ഓടിക്കണോ?
ബെന്നി : ഇപ്പൊ വേണ്ട, വരുമ്പോ മതി
ഞാൻ : മം..
ബെന്നി : എന്താ അർജുന്റെ പരിപാടി?
ഞാൻ : ഡിഗ്രിക്ക് പഠിക്കുന്നുണ്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞ് ഒരു ജോലിക്ക് കയറും
ബെന്നി : ആണോ..എവിടെയാ?
ഞാൻ : ബ്യൂട്ടിപാർലറിലാണ്
അങ്ങനെ ഓരോന്ന് സംസാരിച്ചു കൊണ്ട് ഞാനും ബെന്നിയും കൈയും കഴുകി വന്ന് ഒരു ടേബിൾ പിടിച്ച് ഇരിപ്പായി, വാഷ്റൂമിൽ പോയ് വന്ന സൽമയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്