രാജൻ വല്യച്ഛൻ കഴിച്ചു കഴിഞ്ഞ് ഇല മടക്കുമ്പോൾ തിരക്കി…
“ഉത്തർ പ്രദേശിലല്ലേ…. ഞാൻ താജ്മഹാൽ കാണാൻ അവിടെ അടുത്ത് വരെ അമ്മയുടെ കൂടെ പോയിട്ടുണ്ട്…”
ഞാൻ നിസ്സാര മട്ടിൽ പറഞ്ഞു… അതിന് ആരും എതിർപ്പ് പറഞ്ഞില്ലാ… അന്ന് രാത്രി ഉഷാമ്മ എന്റെ മുറിയിലേക്ക് വന്നു…
“മോനെ ശ്രീ…. ഞാൻ കാരണം നിനക്കും ബുദ്ധിമുട്ട് ആയല്ലേ…”
“ഇല്ലാ ഉഷാമ്മേ…. ഞാനും തറവാട്ടിൽ തന്നെ ഇരുന്ന് മടുത്തു….”
“ഞാൻ പോവാമെന്ന് പറഞ്ഞത് ഇവിടെ വല്യ അളിയനും ബാലനുമൊന്നും നിന്റെ അച്ഛൻ ഉടനെ വരണമെന്നില്ല…. കൂടുതൽ സമയം വൈകിയാൽ അവര് തിരുമറി കാണിച്ച് തറവാട് മുഴുവൻ വിഴുങ്ങും… മോന് ശരിക്കും പോവാനുള്ള വഴിയൊക്കെ അറിയാമോ…“
”ആ…. അറിയാം..“
ഞാനത് പറഞ്ഞെങ്കിലും എനിക്ക് ശരിക്കും ആഗ്രവരെ പോകാനുള്ള വഴിയെ അറിയത്തൊള്ളാരുന്നു… അവിടെ നിന്നും കാശിക്ക് എത്ര ദൂരമുണ്ടെന്ന് പോലും അറിയില്ലാരുന്നു…
”അത് നന്നായി…. നമുക്ക് അടുത്ത ദിവസം തന്നെ പുറപ്പെടാം…“
”ശരി ഉഷാമ്മേ…“
എന്റെ തലയിൽ ഒന്ന് തലോടി അവർ മുറിയിൽ നിന്നും ഇറങ്ങി നടന്നു… രാത്രിയിൽ മുഴുവൻ ഞാൻ യാത്രയുടെ കാര്യങ്ങൾ ആയിരുന്നു ഓർത്ത് കിടന്നത്…. പക്ഷെ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടായാലും തറവാട്ടിൽ നിന്നും മാറണമെന്ന് ഞാൻ ഉറപ്പിച്ചു….
പറഞ്ഞ് ഉറപ്പിച്ചത് പോലെ അടുത്ത ദിവസം ഞങ്ങൾ ഇറങ്ങി…
രണ്ട് പെട്ടികളുമായി ഇറങ്ങിയ ഞങ്ങളെ ബാലൻ ചെറിയച്ഛൻ ഞങ്ങളെ കാറിന് കൊണ്ടുപോയി ബസ്സ് സ്റ്റോപ്പിൽ വിട്ടു… ഞങ്ങൾ അവിടുന്ന് ഒരു ബസ്സിൽ കയറി ഇരുപത് നിമിഷത്തിൽ കണ്ണൂരിൽ എത്തി… അവിടുന്ന് മംഗലാപുരത്തിലേക്ക് പോവേണ്ട കെ സ് ആർ ടി സി ബസ്സ് കണ്ടപ്പോൾ ഞങ്ങൾ ഞെട്ടി…. തിങ്ങി നിറഞ്ഞ് ആളുകൾ…