-ഠപ്പേ-
അവളുടെ അടി വരുന്നത് ഞാൻ സ്ലോ മോഷൻ എന്നപോലെ കണ്ടു… ഒഴിഞ്ഞു മാറാനോ, തടയാനോ തോന്നിയില്ലാ… എന്തൊരു ചെറ്റതരമാണ് ഞാൻ കാണിച്ചത്… മോശമായി പോയി…. ഇനിയിപ്പോൾ എന്താവും സംഭവിക്കുക എന്നോർത്ത് തല പെരുത്തു… ആളുകൾ ആരേലും അറിഞ്ഞാലോ…
തറവാട്ടിൽ അറിഞ്ഞാലോ… എല്ലാവരുടെയും മുൻപ്പിൽ ശ്രീഹരി ഒരു ആഭാസൻ ആവും… അമ്മയേം പെങ്ങളെയും തിരിച്ചറിയാത്തവൻ… അവളുടെ കൈ പതിഞ്ഞപ്പോൾ മുഖത്തൊരു നീറ്റൽ… പക്ഷെ അതിന്റെ നൂറിരട്ടി നീറ്റിൽ മനസ്സിലായിരുന്നു… കണ്ടു നിന്ന കുറച്ച് ആളുകളിൽ നിന്നുമൊരാൾ ഓടി ഞങ്ങൾക്ക് അടുത്തേക്കു വന്നു…
“എന്താ മോളെ…. ഇവൻ എന്താ ചെയ്തേ…”
അയാൾ എന്റെ തോളിൽ പിടിച്ചു തിരിക്കുമ്പോൾ മീരയോട് തിരക്കി…
“ഒന്നുമില്ല…”
എന്നെ തന്നെ രൂക്ഷമായി നോക്കികൊണ്ട് മീനാക്ഷി അയാൾക്ക് മറുപടി നൽകി…
“അവനാ മോളെ ഉമ്മ വെച്ചിട്ടാ…”
പുറകിലായി നിന്നൊരു സ്ത്രീ പറഞ്ഞു…
“രണ്ടെണ്ണം കിട്ടിയാലേ ഇവനോക്കെ മര്യാദക്ക് നടക്കു… അമ്പലത്തിലാ അവന്റെ കഴപ്പ്….”
ആദ്യം വന്ന് എന്നെ പിടിച്ചയാൾ അടിക്കാൻ കൈ പൊക്കി പറഞ്ഞു…
“ചേട്ടൻ വിട്… ഇത് എന്തായീ കാണിക്കുന്നേ…”
അയാളെ തടഞ്ഞു മീര പറഞ്ഞു…
“മോൾക്ക് ഇവനെ അറിയാമോ…”
അയാൾ മീരയോട് വീണ്ടും ചോദിച്ചു…
“എനിക്കറിയാം… ചേട്ടൻ ഇതിൽ ഇടപെടേണ്ട…”
മീര അതും പറഞ്ഞ് എന്നെ അയാളുടെ അടുത്ത് നിന്നും വലിച്ചു പുറകോട്ട് മാറ്റി…
“ഇവർ ഒരുമിച്ചാ അമ്പലത്തിൽ വന്നെ…”
അടുത്തായി നിന്ന സ്ത്രീ പറഞ്ഞപ്പോൾ എന്റെ അടുത്ത് നിന്ന ആൾ തിരിഞ്ഞു പിറുപിറുതുകൊണ്ടു പോയി.. എന്റെ തല താണ് തന്നെ ഇരിക്കുവായിരുന്നു.. കൈയും കാലും വിറയ്ക്കാൻ തുടങ്ങി…