പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Posted by

പിന്നെ കൂടുതൽ വിശേഷം ഒന്നും ഞാൻ ചോദിച്ചില്ല. ഗീതേച്ചി എന്തൊക്കെയോ എന്റെ കാര്യങ്ങൾ അഞ്ജലി ചേച്ചി പറഞ്ഞു അറിഞ്ഞത് വെച്ചു ചോദിക്കുന്നുണ്ടായിരുന്നു.ഞാനും ചായ കുടിച്ചു തീരുന്നതു വരെ അതിനൊക്കെ മറുപടി പറഞ്ഞു.
പിന്നെ അവിടെനിന്നു പിന്നീട് കാണാം എന്ന് പറഞ്ഞു ചായക്ക്‌ ഒരു താങ്ക്സും പറഞ്ഞു ഇറങ്ങി.
“എന്തിനാ മോനെ താങ്ക്സ് ഒക്കെ, അഞ്ജലി ഇവിടെ ഉണ്ടാകും മിക്കപ്പോഴും, സാറയുടെ ഫേവറേറ്റ് ആണ്. പിന്നെ ഇവിടെ മെറിനും ആകെ ഒരു അടുപ്പം എന്ന് പറയുന്നത് അഞ്ജലി മാത്രം ആണ്. ചേച്ചി പറഞ്ഞു അനിയന്റെ വിശേഷങ്ങൾ എല്ലാം ഞങ്ങൾക്ക് അറിയാം “
ഒന്ന് ചിരിച്ചിട്ട് ഞാൻ ഇറങ്ങി. തിരികെ ഫ്ലാറ്റിൽ വന്നു കട്ടിലിൽ കിടന്നപ്പോൾ എനിക്ക് വല്ലാതെ ഒരു അടുപ്പം ഈ നഗരത്തോട് തോന്നി തുടങ്ങിയിരുന്നു. എന്നെ അറിയാവുന്ന ആളുകൾ ഇവിടെയും ഉള്ളതുപോലെ. ഇവിടെ കണ്ടുമുട്ടുന്ന പല ആളുകളും എന്റെ പ്രിയപ്പെട്ടവർ ആകും എന്നൊരു തോന്നൽ..\

പിന്നെ അച്ഛനെയും അമ്മയെയും വിളിച്ചു.
നല്ല ഒരു പാട്ടും ഹെഡ്സെറ്റിൽ വെച്ചു ഞാൻ ബെഡിൽ കിടന്നു.
എപ്പോഴോ പതുക്കെ ഉറങ്ങി പോയി.
..
ഫോൺ ബെൽ അടിച്ചപ്പോൾ ആണ് പിന്നെ ഞാൻ എഴുന്നേറ്റത്. ചേച്ചി ആണ്. അവൾ 6 മണിക്ക് വരും എന്നും. ഉച്ചക്ക് കഴിക്കുന്നത് മെറിൻ ചേച്ചിയുടെ വീട്ടിൽ നിന്ന് മതിയെന്നും, ചേച്ചി വിളിച്ചു നിർബന്ധം പറഞ്ഞു എന്നും ഒക്കെ പറഞ്ഞ് ഫോൺ വെച്ചു.
“വീണ്ടും മെറിൻ എന്റെ കാര്യത്തിൽ എന്താണ് ഇത്ര ശ്രദ്ധ. ഏതായാലും ഈവെനിംഗ് കാണാമല്ലോ”
കഴിക്കാൻ പക്ഷെ ഞാൻ ഉച്ചക്ക് അവിടെ പോകുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. ഇനി അവരെ ഒക്കെ നേരിട്ട് പരിചയപ്പെട്ടിട്ടു മതി ബാക്കി എല്ലാം.
എന്റെ കുറെ ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ. അവരെ ആരെയൊക്കെ അറിയിക്കണം ഞാൻ ഇവിടെ ഉണ്ടെന്ന്. അടുത്ത കുറച്ചു സുഹൃത്തുക്കളെ വിളിക്കാം. ഞാൻ ഫോൺ എടുത്തു. പക്ഷെ പിന്നെ ആലോചിച്ചു, രണ്ടു ദിവസം കഴിയട്ടെ.
സമയം ഉച്ചക്ക് ഒരുമണി ആയിട്ടുണ്ട് . ”ഞാൻ അപ്പോൾ നല്ല ഉറക്കം തന്നെ ആയിരുന്നു ഇതുവരെ.” മുഖം കഴുകി ഫ്രഷ് ആയി ഞാൻ ഹെൽമെറ്റും എടുത്ത് പുറത്തേക്ക് ഇറങ്ങി. റൂം ലോക്ക് ചെയ്തു കീ പോക്കറ്റിൽ ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *