അതുകൊണ്ട് ഞാനും പരിചയമുള്ള ആളോട് സംസാരിക്കുന്നതുപോലെ ആണ് പറഞ്ഞത്.
“നിന്നോടാരാ രാവിലെ പുറത്തുനിന്നു കഴിക്കാൻ പറഞ്ഞെ?., അവൾ നി വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞ് കാത്തു നിന്നതാ. പിന്നെ നീ വൈകും എന്ന് പറഞ്ഞതുകൊണ്ട് പോയതാണ്.
അതുപോലെ തന്നെ ഞാനും. ഹ്മ്മ് ഏതായാലും നമുക്ക് രാത്രി കാണാം.”
ഇപ്പോൾ പറഞ്ഞതിൽ ചെറിയൊരു വഴക്ക് പറച്ചിൽ ഇല്ലേ. അതും എന്റെ ചേച്ചി ഒക്കെ എന്നോട് പറയുന്നത് പോലെ തന്നെ.
ഞാൻ ഫോൺ ഗീതേച്ചിക്ക് കൊടുത്തിട്ടു അകത്തേക്ക് കേറി. സോഫയിൽ ഇരുന്നു. മുഴുവനും ഒരു സ്റ്റാൻഡേർഡ് ആൻഡ് സിമ്പിൾ തീംഇൽ ആണ് ഈ ഫ്ലാറ്റ് ഡിസൈൻ. പെയിന്റ് മുതൽ ഫർണിചർ വരെ ഒരു പ്രേത്യേക ഭംഗി. എല്ലാം നോക്കി ഇങ്ങനെ കണ്ണോടിച്ചപ്പോൾ ആണ്.
അവിടെ വാളിൽ ഒരു വലിയ ഫോട്ടോ ഫ്രെയിം ഞാൻ കണ്ടത്. അതിൽ അതിസുന്ദരി ആയ ഒരു പെൺകുട്ടി ഒരു കൊച്ചു കുട്ടിയെ പിടിച്ചു ചിരിച്ചുകൊണ്ട് കൊണ്ട് ഇരിക്കുന്നതാണ്. “ഇനി ഇതാണോ മെറിൻ “ ഞാൻ വെറുതെ ആലോചിച്ചു. ഒരു ഇരുപതു വയസ്സ് പറയാമേ ആ പെൺകുട്ടിക്ക് തോന്നിക്കു. മടിയിൽ ഇരിക്കുന്നകുട്ടി ആണെങ്കിലും ഒരു വയസ്സ് മാത്രം. അതും നമ്മൾ ടീവി ആഡ്സിൽ ഒക്കെ കാണുന്ന പോലെ.
“അത് മെറിനും, സാറ മോളും ആണ്.
ഞാൻനോക്കി ഇരിക്കുന്നത് കണ്ടു ചായയും ആയി വന്ന ഗീതേച്ചി പറഞ്ഞു.
“സാറ മോൾടെ അച്ഛൻ എടുത്ത പടം ആണ്. ഇപ്പൊ മോളു രണ്ടാം ക്ലാസ്സിൽ ആയി.”
കാര്യം മെറിൻ ചേച്ചിയുടെ ഫോട്ടോ കണ്ടു കണ്ണ് എടുക്കാൻ തോന്നിയില്ലെങ്കിലും, ഒരു അമ്മ കൊച്ചിനേം പിടിച്ചു ഇരിക്കുന്നത് അവരുടെ അച്ഛൻ എടുത്ത ഫോട്ടോ വായിനോക്കാൻ പിന്നെ എനിക്ക് തോന്നിയില്ല. പക്ഷെ മെറിൻ എന്ന കഥാപാത്രം എനിക്ക് എത്രയും വേഗം പരിചയപ്പെടണം എന്ന് വല്ലാത്തൊരു ആഗ്രഹം.