“നമുക്ക് പിന്നീട് കൂടുതൽ പരിചയപ്പെടാം ഇക്കാ “അതും പറഞ്ഞ് ഞാൻ ലിഫ്റ്റിൽ കേറി. രണ്ടു കാറിനുള്ള സ്പേസ് ആണ് ഓരോ ഫ്ലാറ്റിനും ഉള്ളത്. ചേച്ചി കാർ കൊണ്ടുപോയതിനാൽ നമ്മുടെ സ്പേസ് വേക്കന്റ് ആണ്. പക്ഷെ അതിന്റെ അടുത്ത് തന്നെ. മൂടി ഇട്ടിരിക്കുന്ന ഒരു വണ്ടി എന്റെ ശ്രെദ്ധയിൽ പെട്ടിരുന്നു. പക്ഷെ അതൊരു മഹീന്ദ്ര താർ ആണെന്ന് വ്യക്തമാണ്.
അതും കുറച്ചു മോഡിഫൈക്കേഷൻസും ചെയ്തിട്ടുണ്ടെന്നു ഉറപ്പാ. കാദർ ഇക്ക പോയത് കൊണ്ട് കൂടുതൽ ചോദിക്കാനും പറ്റിയില്ല. പൊതുവെ ഒരു വണ്ടി ഭ്രാന്തൻ ആയ എനിക്ക് വെറുതെ അതൊന്നു തുറന്നു കാണാൻ ഒരു ആഗ്രഹം. എനിക്കും വീട്ടിൽ ഇങ്ങനെ കുറെ വണ്ടികൾ ഉണ്ട്. എന്റെ വീടും നാടും വണ്ടികളും എല്ലാം നമുക്ക് പിന്നെ പരിചയപ്പെടാം.
ലിഫ്റ്റ് കേറി 7ആം നിലയിലേക്ക്. 6ആം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് തുറന്നു. അവിടെ നിന്ന് അകത്തേക്ക് കേറിയ ആളെ കണ്ട ഞാൻ ആദ്യം ഒന്ന് ഞെട്ടി.കയ്യിൽ ഒരു ബാഗും തുറന്നു പിടിച്ചു അതിൽ എന്തോ നോക്കി വരുന്ന ഒരു സുന്ദരി പെണ്ണ്. ഒറ്റ നോട്ടത്തിൽ നമ്മുടെ പയ്യ മൂവിയിലെ തമന്നയെ പോലെ ഉണ്ട്.
അവൾ എന്നെ മൈൻഡ് ചെയ്യുന്നില്ല. ബാങ്കിൽ എന്തൊക്കെയോ തിരഞ്ഞുകൊണ്ട് തന്നെയാണ് അകത്തേക്ക് കേറുന്നത്.
നോട്ടം മാറ്റണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും എനിക്കതിനു കഴിഞ്ഞില്ല. അവൾ അത് ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും എനിക്ക് കൂടുതൽ സൗകര്യം ആയി. പക്ഷെ 1 നില മുകളിലേക്കു കേറാൻ അധികം സമയം വേണ്ടല്ലോ. ഞാൻ അങ്ങനെ 7ആം നിലയിൽ ഇറങ്ങി.
ഡോർ തുറന്നു ഇറങ്ങിയപ്പോൾ എങ്കിലും അവൾ നോക്കുമെന്നു തോന്നി ഞാൻ ഒന്നു തിരിഞ്ഞു . പക്ഷെ കുറച്ചു പേപ്പേഴ്സ് അടുക്കി ബുക്കിൽ വയ്ക്കുന്നതിൽ ആണ് അവളുടെ ശ്രദ്ധ.