പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Posted by

“ചേച്ചി ഞാൻ കഴിക്കാൻ കയറിയതാ. ഞാൻ ഇന്നലെ പറഞ്ഞില്ലേ ഒരു കട കണ്ടു എന്ന്. അവിടെ. ചേച്ചിക്ക് വാങ്ങാം . നല്ല അടിപൊളി പൊറോട്ടയും ബീഫും.”

“എനിക്കിപ്പോൾ വേണ്ടടാ. നി എത്തുമ്പോഴേക്കും വൈകും,ഇന്ന് രാവിലെ തിരക്കുണ്ട്. ഞാൻ നമ്മുടെ ഓപ്പോസിറ്റ് ഫ്ലാറ്റിലെ മെറിൻ ചേച്ചിയോട് നീ വരുന്ന കാര്യം പറഞ്ഞിട്ടുണ്ട്. നി വേഗം എത്തിയാൽ ചേച്ചി ഉണ്ടാകും ഇവിടെ. താമസിച്ചാൽ ചേച്ചിയും മോളും ഇറങ്ങും. ഞാൻ കീ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിൽ ഏൽപ്പിക്കാം ചേച്ചി പോയാലും അവിടെ പണിക്കു വരുന്ന ഗീതേച്ചി ഉണ്ടാകും.”

“ഒക്കെ, ഞാൻ എന്തായാലും ഇരുപതു മിനിറ്റ് കൂടി എടുക്കും എത്താൻ, ചേച്ചി ഇറങ്ങിക്കോ, നമുക്ക് വൈകിട്ട് കാണാം”

“ഞാൻ 6 മണിക്ക് എത്തും എന്നിട്ട് നമുക്ക് പുറത്ത് പോകാം. നി ഉച്ചക്ക് അവിടെ ആ റോഡിലേക്ക് കേറുമ്പോൾ ഉള്ള മന്തി കടയിൽ കേറി കഴിക്കു. നല്ലതാണ് ”

“അത് ഞാൻ നോക്കിക്കോളാം, അപ്പോ ഒക്കെ”
ചേച്ചി ഫോൺ കട്ട്‌ ചെയ്തു ഞാൻ കയ്യും കഴുകി ക്യാഷ് കൊടുത്തു ഇറങ്ങി. ലൊക്കേഷൻ നോക്കിയപ്പോൾ ഇനി 6 കിലോമീറ്റർ കൂടിയേ അവിടേക്കു ദൂരമുള്ളൂ. പക്ഷെ നല്ല ട്രാഫിക് ഉണ്ട്.

ഫ്ലാറ്റ് വാങ്ങിയിട്ട് ഇപ്പോൾ 4 മാസം ആകുന്നതേ ഉള്ളു. വാങ്ങിയ ടൈം ഇൽ ഞാൻ ഒരു തവണ വന്നിട്ടുണ്ട്. പക്ഷെ അന്ന് ഇവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടായൊരുന്നതിനാൽ പെട്ടെന്ന് പോയി. 7 നിലകളുണ്ട് ഇവിടെ. ഏറ്റവും മുകളിലത്തെ നിലയാണ് നമ്മുടെ ഫ്ലാറ്റ്. ഒരു ഫ്ലോറിൽ 2 ഫ്ലാറ്റ് എന്നപോലെ ആണ് മുകളിൽ,താഴെ 4 നിലകളിൽ 3 എണ്ണം വച്ചും. അത്യാവശ്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ലക്ഷ്വറി ഫ്ലാറ്റ് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *