പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Posted by

“ഡി അപ്പോൾ മെറിൻ ചേച്ചി മാരീഡ് അല്ലേ”
ഞാൻ ചാടി കേറി ചോദിച്ചു.
“അല്ലാ. വേണേൽ നിനക്ക് ആലോചിക്കാം. ഇപ്പോൾ തന്നെ ആയിക്കോട്ടെ. അങ്ങോട്ടേക്ക് ചെന്നാൽ മതി.”
അവൾ എന്തൊക്കെയോ പറഞ്ഞൂ ഡോർ അടച്ചു.
അതൊന്നും ഞാനും കാര്യം ആക്കിയില്ല. അങ്ങനെ 5 മിനിറ്റിൽ അവളും വന്നു. പിന്നെ വേറെ ഒന്നും സംസാരിച്ചില്ല. ഞങ്ങൾ മെറിൻ ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോയി.
അവിടെ ആദ്യം തന്നെ സാറ മോളെ റെഡി ആക്കി ഇരുത്തിയിട്ടുണ്ട്. ടീവി ൽ കാർട്ടൂണും കണ്ടാണ് ഇരിപ്പ്. അവൾ എന്നെ കണ്ടതും
“അങ്കിൾ വാ. ഇവിടെ ഇരിക്ക്… ഇത് കാണാം “
അവൾ എന്നെ അടുത്തേക്ക് വിളിച്ചു.
“കറക്റ്റ് ആളാ. അവൻ ഇപ്പോഴും ഇതെല്ലാം കാണും”
ചേച്ചിയും വിട്ടു കൊടുത്തില്ല. അല്ലേങ്കിലും നമ്മുടെ കുഞ്ഞിലേ ഇഷ്ടം ഒക്കെ അത്ര പെട്ടെന്ന് മാറുമോ..

അപ്പൊഴേക്കും മെറിൻ ചേച്ചി വന്നിരുന്നു.
“സത്യം പറഞ്ഞാൽ ചേച്ചി നേരത്തെ പറഞ്ഞ കാര്യം ഇപ്പോൾ ആണ് എനിക്ക് മനസ്സിൽ തട്ടിയത്. ഡാ കെട്ടിയിട്ടില്ല വേണേൽ നിനക്ക് ആലോചിക്കാം എന്ന്….. ഞാൻ നോക്കി ഇരുന്ന് പോയി. ക്രഷ് അടിച്ചു.അമ്മാതിരി ലുക്ക്‌. സിംഗിൾ ആണെന്ന് അറിഞ്ഞപ്പോൾ ഇനി ഭംഗി നോക്കാമല്ലോ “
ഒരു ഓഫ്‌ വൈറ്റ് സ്ലീവ് ലെസ്സ് കുർത്തിയും, വൈറ്റ് ഷോളും, ലെഗ്ഗിൻസും. പിന്നെ മുൻപിലേക്ക് ഷേപ്പിൽ വയറിനു മുകളിൽ വരെ വെട്ടി ഇട്ടിരിക്കുന്ന കളർ ചെയ്ത മുടിയും മുന്നിലേക്ക്‌ ഇട്ടിരിക്കുന്നു.
ഞാൻ എല്ലാം നോക്കി ഇരുന്നു.എന്റെ നോട്ടം ആരേലും കണ്ടോ എന്ന് പെട്ടെന്ന് ഞാൻ പേടിച്ചു. പക്ഷെ അവർ രണ്ടും പരസ്പരം എന്തോ പ്ലാനിങ് ആയിരുന്നു.
“നമുക്ക് ഇറങ്ങാം..മെറിൻ ചേച്ചി പറഞ്ഞു.”
ഞാനും സാറ മോളും എഴുന്നേറ്റു… ഡോർ പൂട്ടി ലിഫ്റ്റിൽ കേറി.
താഴെ ലിഫ്റ്റിന്റെ ഡോർ തുറന്നപ്പോൾ . ദേ മുൻപിൽ നിക്കുന്നു രാവിലെ കണ്ട തമന്നയെ പോലെ ലുക്ക്‌ തോന്നിക്കുന്ന കുട്ടി.
“മെറിൻ അക്കാ.. ഹലോ അഞ്ജലി അക്കാ.. എന്ന ഷോപ്പിംഗ് ആ..”
“ഇവള് തമിഴ് ആയിരുന്നോ?” ഞാൻ ആലോചിച്ചു
“ഹലോ സാറ “
“ ഹലോ പ്രിയ അക്കാ”സാറ മോളും അവളോട്‌ തിരിച്ചു പറഞ്ഞു.
“ഒരു ചിന്ന ഔട്ടിങ് “ മെറിൻ ചേച്ചി അവളോട്‌ പറഞ്ഞു.
“ഇത് എന്നോട ബ്രദർ, അഭിനവ്.” ചേച്ചി എന്നെ പരിചയപ്പെടുത്തി.
“ഹലോ ഐ ആം പ്രിയ “ അവളും എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാനും അവൾക്കു തിരികെ ഒന്ന് ചിരിച്ചു പുറത്തേക്കു ഇറങ്ങി.
“ഡാ അവളെ കാണാൻ തമന്നയെ പോലെ ഇല്ലേ”
ചേച്ചി അവൾ പോയതും എന്നെ നോക്കി പറഞ്ഞു.
“അതെ. ശെരിക്കും അതുപോലെ തന്നെ.”
പെട്ടെന്ന് ഞാനും പറഞ്ഞു.
“മ്.”. അതുകേട്ടു മെറിൻ ചേച്ചി നീട്ടി ഒന്ന് മൂളി.
അവിടെയുള്ള മിനി കൂപ്പർ മെറിൻ ചേച്ചിയുടെ ആണ് . ആൾ അപ്പോൾ ഞാൻ വിചാരിച്ചതിലും റേഞ്ച് ആണ്.
“അഞ്ജലി ചേച്ചിയുടെ പോളോയിലാണ് ഞങ്ങളുടെ പോകുന്നത്. താഴെ ഇറങ്ങിയപ്പോൾ ചേച്ചി എനിക്ക് കീ തന്നു.”
എന്റെ കയ്യിൽ കീ തന്നപ്പോൾ മെറിൻ ചേച്ചി എന്നെ ഒന്ന് നോക്കി. പിന്നെ അഞ്ജലി ചേച്ചിയെയും.
“ചേച്ചി പേടിക്കണ്ട. അവൻ ഓടിക്കുന്നത് ആണ് എനിക്ക് ഏറ്റവും ധൈര്യം.. എന്നെ പഠിപ്പിച്ചത് തന്നെഅവനാ.”
ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ മെറിൻ ചേച്ചി പിന്നെ ബാക്കിൽ കേറി ഇരുന്നു.
മുൻപിൽ അഞ്ജലി ചേച്ചിയും.
അവിടെ പാർക്കിങ്ങിൽ ഞങ്ങളുടെ പുറകിലെ സ്പോട്ടിൽ ഒരു വണ്ടി കുറച്ചു പുറത്തേക്കു ഇറങ്ങി ആണ് കിടക്കുന്നത്. വെളിയിലേക്ക് ഇറക്കുന്നതിനു ഇടയിൽ എന്തോ ആവശ്യത്തിന് അതിന്റെ ഓണർ എവിടേക്കോ ജസ്റ്റ്‌ പോയത് പോലെ ഡോറും തുറന്നു കിടക്കുന്നുണ്ട്.
“അഞ്ജലി പുറകിൽ കാർ ഉണ്ട്.നീ ഇറങ്ങി സൈഡ് പറഞ്ഞു കൊടുക്ക്‌.” മെറിൻ ചേച്ചി പറഞ്ഞു.
“ഏയ്‌ അതൊന്നും വേണ്ട. അവൻ നോക്കിക്കൊളും”
പിന്നെ മെറിൻ ചേച്ചി ഒന്നും പറഞ്ഞില്ല. പകരം ഗ്ലാസ്‌ താഴ്ത്തി പുറകിലേക്ക് നോക്കി ഇരിക്കുകയാണ്. എനിക്ക് പറഞ്ഞു തരാൻ.

Leave a Reply

Your email address will not be published. Required fields are marked *