കഴിച്ചു ബില്ലും കൊടുത്തു ഞാൻ ഇറങ്ങി.
സുഹാനയെ രാത്രി ഇൻസ്റ്റ ഇൽ മെസ്സേജ് അയക്കാം .. ഫ്രണ്ട് അടുത്തുള്ള സ്പോട് ആണ് പറഞ്ഞിരുന്നത് ഞാൻ വന്നത് മാറി പോയി എന്നൊക്കെ പറയാം എന്ന് വിചാരിച്ചു.
പക്ഷെ ഉച്ചക്ക് ഇവിടെ വന്നത് നന്നായി. അവളെ വീണ്ടും കാണാൻ പറ്റി. ഞാൻ പ്ലസ്സ് ടു പഠിക്കുമ്പോൾ ആണ് അവൾ അവിടെ പ്ലസ് വണ്ണിന് ചേരുന്നത്. ഞങ്ങളുടെ ഒരേ ഗ്രൂപ്പ്. ഇടക്കൊക്കെ കണ്ടിട്ടുണ്ടെങ്കിലും പൊതുവെ പെൺകുട്ടികളോട് ഗ്യാപ് ഇടുന്ന ഞാനും പഞ്ചപാവം ആയിരുന്ന അവളും മിണ്ടിയിരുന്നില്ല.
അങ്ങനെ ആണ് ഞങ്ങളുടെ ആർട്സ് വരുന്നത്. അവിടെ ഏറ്റവും നന്നായി പാട്ട് പാടുന്നത് അവൾ ആണെന്ന് അവളുടെ സുഹൃത്ത് പറഞ്ഞറിഞ്ഞപ്പോൾ എല്ലാവരും നിർബന്ധിച്ചു. പക്ഷെ അവൾക്കു പേടി. അങ്ങനെ ഞാൻ അവളെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു. ഗ്രൂപ്പ് നമുക്ക് ഫസ്റ്റ് അടിക്കണം എന്നാ തീരുമാനത്തിൽ ഞാൻ അവളെ ഒരുവിധം സമ്മതിപ്പിച്ചു.
അങ്ങനെ ഞാൻ കൊടുത്ത ധൈര്യത്തിൽ അവൾ പാടാൻ കേറി. ഞങ്ങൾക്ക് ഒന്നാം സമ്മാനവും. ആ സന്തോഷത്തിൽ ആണ് ഞാൻ അന്ന് അവൾക്കു സമ്മാനമായി ബെർത്ഡേക്കു പടം വരച്ചു നൽകിയത്. പിന്നെ അവൾ എന്നോട് മാത്രം നല്ല കമ്പനി ആയിരുന്നു. പോകുന്നത് വരെ. പിന്നെ ഇടക്കൊക്കെ അന്ന് മെസ്സേജ് അയക്കുമായിരുന്നു. പിന്നെ അക്കൗണ്ട് മാറിയപ്പോൾ അതും നിന്ന്.
പിന്നെയും ഒന്ന് രണ്ടു ഇടങ്ങളിൽ കറങ്ങി ഒരു 5 മണിയോടെ ആണ് ഞാൻ ഫ്ലാറ്റിൽ എത്തിയത്. എത്തിയപ്പോൾ താഴെ പാർക്കിങ്ങിൽ നമ്മുടെ പാർക്കിങ്ങിന്റെ തൊട്ടടുത്ത് ഒരു ബ്ലൂ മിനി കൂപ്പർ വന്നു കിടക്കുന്നുണ്ട്. പക്ഷെ അപ്പോഴും എന്റെ കണ്ണ് പോയത് മൂടി ഇട്ടിരിക്കുന്ന ആ താറിലേക്ക് ആണ്.