അവർക്കു ആകെ ഒരു കട്ടിലും ബെഡും പായയും രണ്ടു ബാഗ് തുണി പിന്നെ പാത്രങ്ങൾ ഇതൊക്കെ ആണ്.
അവൻ ഓടിച്ച വണ്ടി മറ്റൊരാളുടെ ആയിരുന്നു അത് കൊണ്ട് പോയിരുന്നു.
അങ്ങനെ എന്റെ വീട്ടിലായി അവളും മക്കളും
എന്റെ വീട്ടിൽ മുറിക്കു കതക് ഇല്ലായിരുന്നു.
അവളുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന കട്ടിൽ മുറിയിൽ ആയി ഇട്ടു. കുഞ്ഞിന് കിടക്കാൻ ഒരു തൊട്ടിലും ഉണ്ടാക്കി നൽകി.
അവർക്ക് കഴിക്കാനുള്ള ആഹാരം വീട്ടിൽ ഉണ്ടാക്കി രാത്രിയിൽ. കുഞ്ഞിന് പാൽ കൊടുത്തു അവൾ മേൽ കഴുകി കിടന്നു മോന്റെ കൂടെ കട്ടിലിൽ.
ഞൻ അടുത്ത മുറിയിൽ ആയി കിടന്നു അവിടെ സൈഡിലേക്ക് ഒതുക്കിയാണ് ആഹാരം ഉണ്ടാക്കുന്നത് തീ കത്തിക്കാനുള്ളത് പുറത്തും പാത്രങ്ങളും മറ്റും മുറിയിലും ഹാളിൽ ആയി വച്ചിരിക്കുന്നു.
ഹാളിൽ പാ വിരിച്ചു ഞൻ കിടന്നു.
അപ്പോഴും അവളുടെ അവസ്ഥ ആണ് നാളെ ആളുകൾ എന്തൊക്കെ പറയും എന്ന് കരുതി അതിലൊന്നും തനിക് പ്രിശ്നം ഇല്ലെന്നു മനസ്സിൽ ഉറപ്പിച്ചു.
അവൾക്കും കുഞ്ഞിനും വേണ്ട ചിലവ് അതോർത്തു.
ഇനി ഇങ്ങനെ നടന്നാൽ ജീവിക്കാൻ ആവില്ല തനിക് ഇപ്പോ കുടുംബം ഉള്ളപോലെ ആയി തോന്നി.
പിറ്റേന്ന് മുതൽ അടുത്തുള്ള ഒരു പരിചയക്കാരൻ വഴി ഒരു കമ്പനിയിൽ ജോലി സെരിയായി .
മാസം 24000രൂപയാണ് സാലറി സൺഡേ ഒഴിവാക്കി ബാക്കി എല്ലാം വർക്കിംഗ് ഡേയ്‌സ് ആണ്.