അങ്ങനെ അവൾ കുഞ്ഞിനേം എടുത്തു കസേരയിൽ ഇരുന്നു കരയുയുന്നത് കണ്ടിട്ട് ഞൻ കുറച്ചു ദേഷ്യത്തിൽ അയാളോട് കയർത്തു.
അവളുടെ സ്ഥിതി എങ്കിലും മനസിലാക്കികൂടെ എന്ന് ചോദിച്ചു ഞൻ.
എന്നാൽ നീ താടാ പണം എന്നായി അയാൾ.
അവളെ വെച്ചോണ്ടിരിക്കുന്നവൻ ആണേൽ വെച്ചോ എനിക്കെന്റെ പണം വേണം എന്നായി.
ആ പറച്ചിൽ കെട്ട് സഹിക്കാം വയ്യാതെ അയാളുടെ കരണം നോക്കി പൊട്ടിച്ച ശേഷം ഞൻ അവളെ നോക്കി.
കരഞ്ഞു കലങ്ങിയ കണ്ണും ആയി അവൾ എന്നെയും.
ചാക്കോ,: ഇപ്പോ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്നു
ബഹളം കൂട്ടി അയാൾ. ഞങ്ങൾ ഇറങ്ങുവാ എന്ന് അയാളുടെ മുഖത്തു നോക്കി പറഞ്ഞു.
ഞാൻ മൂത്ത മോനെയും കയ്യിൽ പിടിച്ച് അവളുടെ കയ്യിലും പിടി ച്ചു പുറത്തേക്കിറങ്ങി. സാധനങ്ങൾ ഇപ്പോ മാറ്റി കൊള്ളാം എന്ന് പറഞ്ഞു
റോഡിൽ നിന്നു ഞൻ ഒരു ഓട്ടോക്ക് കൈ കാണിച്ചു
ഓട്ടോ ഇടക്കൊക്കെ മദ്യപിക്കുന്ന സമയം വിളിക്കാറുള്ള പരിചയക്കാരന്റെ ആയിരുന്നു.
അയാൾ ഞങ്ങളെ എന്റെ വീട്ടിലേക്കു എത്തിച്ചു.
ഓട്ടോ കൂലി കൊടുക്കാൻ ക്യാഷ് ഇല്ലാത്തോണ്ട് പിന്നെ കാണാം എന്ന് പറഞ്ഞു മടക്കി അയച്ചു.
അടുത്തുള്ള വർക്ഷോപ്പിലെ ആളുടെ ഒരു പിക്ക് അപ്പ് വിളിച്ചു സാധനങ്ങൾ മാറ്റി അതിനും കടം പറഞ്ഞു.