അത് എനിക്ക് വലിയ ക്ഷോക്കായി .. മൂന്നു മാസം കഴിഞ്ഞു ഞാൻ മഠത്തിലേക്ക് തിരിച്ചു പോകാൻ തയ്യാറായി . ഒരു കുഞ്ഞു പോലും ഇല്ലാത്ത ഞാൻ എന്തു ബന്ധത്തിലാണ് ഇവിടെ നിൽക്കുന്നത് . മഠത്തിലെ അമ്മമാർ പറഞ്ഞു …. മോള് ഇങ് പോരേ…. എന്ന്
ഞാൻ തീരുമാനം എടുത്തു ഒരു ദിവസം പകൽ ദിലീപിനോട് കാര്യം പറഞ്ഞു .
അവൻ കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു .. എന്നിട്ട് എന്റെ അടുത്ത് വന്ന് കയ്യിൽ പിടിച്ചു .
നിങ്ങൾ എന്റെ എടത്തിയാണ് ഞാൻ അങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ .. ഇവിടെ ഞാൻ ഒറ്റയ്ക്കാണെന്ന് അറിയാമല്ലോ അമ്മ ഉള്ളതും ഇല്ലാത്തതും ഒരുപോലല്ലേ . എന്നെ വിട്ട് പോകാതിരുന്നുകൂടെ….
പോകണമെന്ന് നിർബന്ധം ഉണ്ടായിട്ടല്ല …. ഞാൻ എന്തു ബന്ധത്തിലാ ഇവിടെ നിൽക്കുന്നത് .
ഞാനുണ്ട് ഏടത്തിക്ക് എന്നും ഏതാവശ്യത്തിനും അത് പോരേ ..
എത്ര നാൾ നീയൊരു കല്യാണം കഴിക്കുമ്പോൾ ഞാൻ ഇവിടെ ഒരു അധികപ്പറ്റാകും …
എങ്കിൽ ഞാൻ കല്യാണം കഴിക്കുന്നില്ല എനിക്ക് എടത്തിയും എടത്തിയ്ക്ക് ഞാനും മാത്രം മതി .. അപ്പോഴോ…
അത് ഏതർത്ഥത്തിലാ നീ പറയണത് ..
എടത്തി ഏത് അർഥത്തിൽ എടുത്താലും ഞാൻ റെഡ്ഢി പോരേ …എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ദിലീപിന്റെ വാക്കുകൾ … ഞാൻ ആ നെഞ്ചിലേക്ക് വീണു കരഞ്ഞു . എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല . അവൻ എന്നെ അടർത്തി മാറ്റിയപ്പോഴാണ് ഞാൻ സുബോധത്തിലേക്ക് വന്നത് .
സന്തോഷമായിട്ടിരിക്ക് ….എന്റെ തോളത്തു തട്ടി പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോയി .