ഞാൻ എല്ലായിടത്തും നടന്നു നോക്കുന്നത് കണ്ടു ആൻസി ചേച്ചി അടുത്ത് വന്നു.
..എന്താ നോക്കുന്നത്.. ചേച്ചി ചോദിച്ചു.
.. ഒന്നൂല്യ.. വെറുതെ നോക്കിയതാ.. ഞാൻ പറഞ്ഞു.
.. വാ മേലോട്ട് പോവാം അവിടെ ആണ് നമ്മുടെ റൂം . ചേച്ചി പറഞ്ഞു.
.. അപ്പോഴേക്കും ബാക്കി ഉള്ളവർ മേലോട്ട് പോയ് കഴിഞ്ഞിരുന്നു. ഞാനും ആൻസി ചേച്ചിക്ക് ഒപ്പം മുകളിലേക്ക് ഉള്ള ഗോവണി കയറി.
..ഇവിടെ വേറെ ആരുമില്ലേ ചേച്ചി..ഒപ്പം നടക്കുമ്പോ ഞാൻ ചോദിച്ചു.
.. ഉണ്ടാലോ.. ഒരു വയസ്സായ അപ്പച്ചനും അമ്മച്ചിയും ഉണ്ട്.. അവർ ധ്യാനത്തിന് പോയി ഇന്നലെ.. ഇനി കുറച്ചു ദിവസം കഴിഞ്ഞേ വരൂ.. ചേച്ചി കയറുന്നതിനിടയ്ക്ക് പറഞ്ഞു.
.. പിന്നെ വീട്ടു ജോലിക്കും ഭക്ഷണം ഉണ്ടാക്കാനും ഒരു ചേച്ചി ഉണ്ട് അവർ പക്കൽ വരും.ചേച്ചി പറഞ്ഞു. അപ്പോഴേക്കും ഞങ്ങൾ മുകളിൽ എത്തി.ഹാളും ഇരുവശവും രണ്ട് റൂമുകൾ. രണ്ടും ബാത്ത് അറ്റാച്ഡ് ആണ്.രണ്ടിലും കട്ടിലും ബെഡും ഉണ്ട്. ഒരു റൂമിൽ രണ്ട് ഡബ്ൾ കോട്ട് ആണ് ഉള്ളത്. അത് ചേർത്ത് ഇട്ടിട്ടുണ്ട്. മറ്റേതിൽ ഒരു ഡബ്ൾ കോട്ട് ബെഡ് മാത്രം. അവരുടെ സ്റ്റഡി റൂം ആണ് തോന്നുന്നു പുസ്തകങ്ങൾ അങ്ങിങ് ചിതറി കിടക്കുണ്ട് ബെഡിൽ. എല്ലാവരും കേറുന്നത് മറ്റേ റൂമിൽ ആയിരുന്നു. ഞാനും അതിൽ കയറി.കുറച്ചു കൂടി വലിയ റൂം ആണ് അത്. ടീപോയി,ഒരു വലിയ സോഫ പിന്നെ വലിയ ഒരു ടേബിൾ. ചുറ്റും നാല് കസേരകൾ. ഭക്ഷണം കഴിക്കൽ ഒക്കെ ഇവിടെ തന്നെ ആണ് തോന്നുന്നു അവർ. പിന്നെ വലിയ ഒരു ബാത്റൂം. പിന്നിലെ ഡോർ തുറന്നാൽ ഒരു ഓപ്പൺ ഏരിയ. ഇത്രയും ആണ് അവിടെ ഉള്ളത് .