അയാളുടെ വാക്കുകൾ താൻ കേട്ടത് അദ്‌ഭുതത്തോടെയാണ്.
“ഗേൾസിൻറ്റെ ഒരുപാട് പ്രൊപ്പോസൽസ് ഉണ്ടായിട്ടുണ്ട്..ബോത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ…ബട്ട് ഐ നെവർ റ്റുക്കെനി ഇൻറ്ററസ്റ്റിന്നിറ്റ്…”
അത് പറഞ്ഞ് അയാൾ തൻ്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.
അത് സത്യമാണ് എന്ന് വിശ്വസിക്കാൻ തെളിവ് ആവശ്യമില്ല. അയാളുടെ കണ്ണുകളും ചുണ്ടും കവിളും ഒക്കെ മതി തെളിവിന്. പെണ്ണുങ്ങൾ ഭ്രാന്തമായി ആകർഷിക്കപ്പെടാനുള്ള എല്ലാം അയാളിലുണ്ട്.
നോട്ടം. രൂപം. മണം.
എന്തിന് അയാളുടെ ശബ്ദം പോലും പെണ്ണുങ്ങളെ പുളകം കൊള്ളിക്കും.
“പക്ഷെ മാഡം…”
കണ്ണുകളിൽ നിന്നും നോട്ടം പിൻവലിക്കാതെ അയാൾ തുടർന്നു.
“റ്റു ബി ഫ്രാങ്ക്….മാഡം എന്നെ ചീത്ത പറഞ്ഞാലും എനിക്ക് പ്രോബ്ളമില്ല…എനിക്കിത് ഇന്ന് പറഞ്ഞെ മതിയാകൂ…”
അത് കേട്ട് താൻ ശരിക്കും അമ്പരന്നു.
ഈശോയെ, ഇനി ഇയാൾ എന്നെ പ്രൊപ്പോസ് ചെയ്യാൻ ഭാവിക്കുകയാണോ? ഇതിപ്പോൾ ഈ വർഷം തന്നെ എത്രാമത്തെ പ്രൊപ്പോസലാണ്!
“എന്താ?”
അൽപ്പം ഭയന്നാണ് താൻ ചോദിച്ചത്.
“മാഡത്തെ ആദ്യമായി കണ്ടപ്പോൾ..യൂ നോ റിയലി ഐ വാസ് ടോട്ടലി ആസ്റ്റോണിഷ്ഡ്….ഞാൻ ഒരുപാട് സുന്ദരിപ്പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്..അടുത്ത് ഇടപഴകിയിട്ടുണ്ട്..പക്ഷെ അവർക്കൊന്നും മാഡത്തിൻറ്റെയത്ര സൗന്ദര്യം…എനിക്കന്ന് ഉറങ്ങാൻ കഴിഞ്ഞില്ല..റിയലി ..ആ നൈറ്റ് ഫുൾ ഞാൻ ഉറങ്ങിയില്ല…എങ്ങനെയും നേരം വെളുപ്പിക്കണം എന്നെയുണ്ടായിരുന്നുള്ളൂ…”
താൻ അത് കേട്ട് ശരിക്കും അദ്‌ഭുതപ്പെട്ടു. മുമ്പും തന്നെ ആണുങ്ങൾ സമീപിച്ചിട്ടുണ്ട്. അവക്കൊക്കെ പക്ഷേ തന്‍റെ ശരീരം അനുഭവിക്കുക എന്നേ ഉണ്ടായിരുന്നുള്ളൂ.
പക്ഷെ ഇയാൾ! ഇയാളുടെ വാക്കുകൾ!
ഷേക്സ്പീരിയൻ നാടകങ്ങളിലെ പ്രണയാതുരനായ കാമുകൻ പോലും ഇത്ര വികാരവായ്പ്പോടെ സംസാരിച്ചിട്ടുണ്ടാവില്ല!