“ഐ മീൻ, നമ്മൾ ഒരിടത്ത് ആദ്യമായി എത്തുമ്പോൾ അവിടെ വർക്ക് ചെയ്യുന്നവരുടെ കാര്യങ്ങൾ പഠിക്കുമല്ലോ! നാച്ചുറൽ അല്ലെ അത്?”
തന്‍റെ മുഖത്തെ ഭാവം മാറിയത് കണ്ട് അയാൾ പറഞ്ഞു.
“അപ്പോൾ അറിഞ്ഞ കാര്യങ്ങൾ, സത്യം പറഞ്ഞാൽ എന്നെ ഞെട്ടിച്ചു. ഇപ്പോഴും ആ അദ്‌ഭുതം മാറിയിട്ടില്ല…”
അയാൾ പറഞ്ഞു വരുന്നതെന്ത് എന്ന് ഊഹിക്കാൻ തനിക്ക് പ്രയാസമുണ്ടായില്ല. ഇതുപോലെ ഒരുപാട് പരാമർശങ്ങൾ പുരുഷന്മാരുടെ, സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.
“ഫസ്റ്റ് ഓഫ് ആൾ, മാഡം മാരീഡ് ആണെന്നറിഞ്ഞത്…”
തന്‍റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ അയാൾ തുടർന്നു.
“അതെന്താ?”
ഇതിനു മുമ്പ് പലരുടടെയും ഭാഗത്തുനിന്നും ഈ ചോദ്യത്തിനുള്ള ഉത്തരം കേട്ടിട്ടുള്ളതാണ് താൻ. അതുകൊണ്ട് തന്നെ ഡോക്റ്റർ ജയപ്രകാശ് പറയാൻ പോകുന്ന ഉത്തരം എന്താണ് എന്ന് തനിക്കറിയാം. എങ്കിലും എന്തുകൊണ്ടോ താൻ അയാളോട് അങ്ങനെ ചോദിച്ചു.
“മാഡം”
തന്‍റെ മനസ്സ് വായിച്ചെന്നോണം അയാൾ പറഞ്ഞു.
“പലരും മാഡത്തോട് ഈ ചോദ്യം ചോദിച്ചുകാണും എന്ന് അറിയാം…പ്ലീസ് ഡോണ്ട് തിങ്ക് ഐം ഫ്‌ളാറ്റെറിങ് യൂ..ബട്ട്…”
അയാൾ ഒന്ന് നിർത്തി വീണ്ടും മയക്കുന്ന ആ പുഞ്ചിരി തൻ്റെ മുഖത്തേക്ക് എറിഞ്ഞു.
“ഐ കൊണ്ട് ഹെല്പ് ആസ്ക്കിങ് …ആര് വിശ്വസിക്കും മാഡം മാരീഡ് ആണെന്ന്? ആര് വിശ്വസിക്കും മെഡിക്കൽ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയാണ് മാഡം എന്ന്? ആര് സമ്മതിക്കും മാഡം യൂ ആറേ ഫോർട്ടി പ്ലസ് വുമൺ…! യൂ ആർ സോ ബ്യൂട്ടിഫുൾ റ്റു ബി മാരീഡ്, റ്റു ബി എ മദർ ഓഫ് എ ഗ്രോണപ്പ് കിഡ്…”