ജെന്നിഫർ മോണിറ്ററിനു വശത്തുള്ള ഒരു സ്വിച്ച് പ്രസ്സ് ചെയ്തു.
സൈറൺ ശബ്ദവും പ്രകാശ കിരണവും നിലച്ചു.
“ഇനി ഇറങ്ങിക്കോ…”
ജെന്നിഫർ മീരയോട് പറഞ്ഞു.
അവൾ സാവധാനം മെറ്റൽ ഫ്രെയിമിൽ നിന്നുമിറങ്ങി.
“നാൽപ്പത് മിനിറ്റെടുക്കും ഇതിന്റെ റിസൾട്ട് വരാൻ…”
ജെന്നിഫർ പറഞ്ഞു.
“മോൾ ഇതിലിരിക്കൂ…”
സമീപം കിടന്ന ഫൗളർ ബെഡിലേക്ക് നോക്കി ജെന്നിഫർ പറഞ്ഞു.
മീര അതിൽ ഇരുന്നു.
ജെന്നിഫർ കൈകൾ രണ്ടും സാനിറ്റൈസ് ചെയ്തു.
പിന്നെ മീരയുടെ കൈയ്യിൽ പിടിച്ചു.
വിരലുകൾ ഓരോന്നെടുത്ത് മടക്കിയും നിവർത്തിയും നോക്കി.
“ഓണിക്കോലിസിസ്, പരോണിസിയാ ഒന്നുമില്ല…ക്ളീനാണ്…
പിന്നെ ജെന്നിഫർ അവളുടെ നഖങ്ങൾ സൂക്ഷമായി കണ്ണുനോടടുത്ത് പിടിച്ച് സൂക്ഷ്മമായി നോക്കി.
“നെയിൽ ക്ളബ്ബിങ്ങില്ല, പിറ്റിങ്ങില്ല..ഗുഡ്…”
ജെന്നിഫർ സംതൃപ്തിയോടെ അവളെ നോക്കി പുഞ്ചിരിച്ചു.
“വിരലിനും നഖങ്ങൾക്കും ഒക്കെ ഇങ്ങനത്തെ രോഗങ്ങൾ ഉണ്ട് അല്ലെ ഡോക്റ്റർ?”
മീര അദ്‌ഭുതത്തോടെ ചോദിച്ചു.
“ഉണ്ട്, മോളെ…പ്രത്യേകിച്ചും യൂറോപ്പിൽ ഒക്കെ പോകുമ്പോൾ കൃത്യമായി പരിശോധിച്ച് സർട്ടിഫൈ ചെയ്തില്ലേൽ മോൾക്ക് മാത്രമല്ല ടെസ്റ്റ് ചെയ്ത ഡോക്റ്റർക്കും പ്രോബ്ലം ഉണ്ടാവും…”
“ഓ…ഓക്കേ…”
ജെന്നിഫർ അവളിൽ നിന്നും അൽപ്പം അകന്നു.
“ഇനി മോൾ ബെഡിൽ അൽപ്പം കൂടി കയറി ഇരുന്നേ..കാൽ ഒക്കെ നോക്കണം…”
“ഓഹ്…”
മീര ഒന്ന് നിശ്വസിച്ചു. അൽപ്പം നാണത്തോടെ അവൾ ജെന്നിഫറെ നോക്കി.
എന്നിട്ടു കിടക്കയിലേക്ക് കയറിയിരുന്നു.
തുടയിൽ നിന്നും സ്കർട്ട് താഴെ പോകാതിരിക്കാൻ അവളത് വലിച്ചു പിടിച്ചു.