യൂറോളജി ക്ലാസ്സിൽ പ്രൊഫസ്സർ പറഞ്ഞ വാക്കുകൾ ജെന്നിഫർ പെട്ടെന്നോർത്തു. അത്തരക്കാർ പക്ഷെ വളരെ ദുർലഭവുമായിരിക്കും. അദ്ദേഹം പറഞ്ഞിരുന്നു.
അപ്പോൾ ഈ കുട്ടി അത്തരം വിഭാഗത്തിൽ പെടുന്നവളാണ്.
“ഹായ് ഡോക്റ്റർ,”
തന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന ജെന്നിഫറെ അവൾ വിളിച്ചു .
സംഗീതമാണ് നിൻറ്റെ ശബ്ദം നിറയെ, കുട്ടീ.
“ങ്ഹാ, കമോൺ ഇൻ …”
ജെന്നിഫർ പറഞ്ഞു.
“ഇരിക്കൂ…”
ഹോളിൽ, എത്തിക്കഴിഞ്ഞ് ജെന്നിഫർ അവളോട് പറഞ്ഞു.
അവൾ സമീപത്തെ ദിവാനിൽ ഇരുന്നു.
“എന്താ ഡോക്റ്റർ?”
തന്നെ കണ്ണുകൾ മാറ്റാതെ വീണ്ടും നോക്കുന്ന ജെന്നിഫറോട് അവൾ ചോദിച്ചു.
“ഇത്രയും ക്യൂട്ട് ആയ ഒരു പേഷ്യൻറ്റ് എനിക്ക് മുമ്പുണ്ടായിട്ടില്ല…”
ജെന്നിഫർ ഒളിപ്പിക്കാതെ പറഞ്ഞു.
“അത് വെറുതെ,”
പുരുഷസ്പർശമേതുമില്ലാത്ത വശ്യമായ സ്ത്രീശബ്ദത്തിൽ മീര പറഞ്ഞു.
“നാഷണലി റെപ്യൂട്ടഡ് ആയ ഡോക്റ്റർ ആണ് മാഡം…മേയ് ബി ഇൻറ്റർ നാഷണലി റെപ്യൂട്ടഡ്…അപ്പോൾ ഒരുപാട് ആളുകളെ മാഡം കണ്ടിരിക്കും…ഇന്ന് രാവിലെ കൂടെ ഞാൻ മാഡത്തെ കണ്ടിരുന്നു ടി വിയിൽ…”
ജെന്നിഫർ പുഞ്ചിരിച്ചു.
“പിന്നെ ഇത്രേം ക്യൂട്ട് ആയ ഒരു ഡോക്റ്ററെ ഞാനും കണ്ടിട്ടില്ല…ഡോക്റ്റർ എന്നല്ല മറ്റൊരു ലേഡിയെ…”
ജെന്നിഫറിൻറെ പുഞ്ചിരിയ്ക്ക് തിളക്കമേറി.
മീരയുടെ കണ്ണുകൾ ചുവരിൽ, അലക്സിന്റെ ചിത്രത്തിൽ പതിഞ്ഞു.
“മാഡത്തിന്റെ ഹസ്ബൻഡ് ആണോ?”
ജെന്നിഫർ പുഞ്ചിരിയോടെ തലകുലുക്കി.
മീരയും പുഞ്ചിരിച്ചു.
“പിന്നെ അവളുടെ കണ്ണുകൾ സാമിലെത്തി.
“മോൻ ആണോ മാഡം?”
അവൾ ചോദിച്ചു.
“യെസ്…”