കാന്താരി 12 [Doli]

Posted by

ഞാൻ : അപ്പൊ അങ്ങനെ വരുന്ന പണികൾ ചെയ്യരുത് കുട്ടി

പപ്പ : അപ്പൊ ശെരി

ഞാൻ : ഉം

പപ്പ : കുളിപ്പിക്ക് എന്നെ അപ്പൊ

ഞാൻ : ഏഹ്

പപ്പ : കുളുപ്പിക്കാൻ കൈ അനക്കാൻ പാടില്ല എന്നാ പറഞ്ഞേ

ഞാൻ : കളിക്കാതെ വിട് പപ്പാ

പപ്പ : ഞാൻ ഇന്ന് കുളിച്ചില്ലെന്ന്

ഞാൻ : കുളിച്ചില്ലേ വേണ്ടാ

പപ്പ : ടാ ഊളെ കഴിഞ്ഞോ നിന്റെ സ്നേഹ നാടകം

ഞാൻ : എന്നെ വിട്

പപ്പ : ദേ കളിക്കല്ലേ ഇപ്പൊ ഞാൻ full strong ആണ്

ഞാൻ : അയിന് ഞാൻ എന്ത് വേണം

പപ്പ : അന്ന് ഞാൻ ഇവടെ കൈ മുറിഞ്ഞ് ആദ്യം വന്നപ്പോ എന്തായിരുന്നു sorry sorry sorry ഞാൻ അറിയാതെന്ന് പറഞ്ഞ് കരഞ്ഞ് കാല് പിടിച്ചതല്ലേ നീ

ഞാൻ : അത് അന്ന് ഇപ്പൊ നിനക്ക് കൊഴപ്പം ഒന്നൂല്ലല്ലോ

പപ്പ : മോനെ ശിവാ

ഞാൻ : 😊 നല്ല കുട്ടി അല്ലേ മാറിക്കേ താഴെ പോട്ടെ

പപ്പ : അതെ നേർച്ച ഇണ്ട്

ഞാൻ : എന്ത്

പപ്പ : കൈ ശെരിയായ ഗുരുവായൂർ പോയി വെളക്ക് വക്കാന്ന് അമ്മ നേർന്നിരുന്നു

ഞാൻ : ആഹ്

പപ്പ : അപ്പൊ മറ്റന്നാ കാലത്ത് പോണം

ഞാൻ : ആണോ പൊക്കോ

പപ്പ : ആഹ് പോണം നമക്ക്

ഞാൻ : 🙄

പപ്പ : വരില്ലേ

ഞാൻ : വരാ 😁 😐

അവളെന്റെ വയറ്റിൽ ചെറിയ ഒരു കുത്ത് കുത്തി വിട്ട് മാറി

> 19:22

അമ്മ : ടാ filter വാങ്ങാ

ഞാൻ : പിന്നെന്താ വാങ്ങിക്കാ

പപ്പ : ശെരിയാ filter വേണമ്മാ

ഇച്ചു : ടാ നല്ലത് നോക്കി book ചെയ്തോ

പപ്പ : ഫോൺ താ ഞാൻ നോക്കാ

ഞാൻ : ഉം… 😐

അമ്മ : എന്താടാ നിനക്ക് പിടിച്ചില്ലേ

അമ്മ അവൾടെ കൈയ്യില് ക്രീം ഇട്ടോണ്ട് എന്നെ നോക്കി ചോദിച്ചു

> 20:01

പപ്പ : ഇന്നാ 😏

ഞാൻ : ഓ

അമ്മ : പൈസ എത്ര ആണ്

ഞാൻ : 15

Leave a Reply

Your email address will not be published. Required fields are marked *